Skip to main content

എങ്ങനെ INR-ൽ ക്രിപ്‌റ്റോകറൻസി ട്രേഡ് ചെയ്യാം? (How to trade in cryptocurrency in INR?)

By ജനുവരി 27, 2021മെയ്‌ 12th, 20223 minute read

ക്രിപ്‌റ്റോ വിപ്ലവത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. 2020 മാർച്ചിൽ ക്രിപ്‌റ്റോകറൻസികൾക്കുള്ള ബാങ്കിംഗ് പിന്തുണയ്‌ക്കെതിരായ രണ്ട് വർഷം ദീർഘിച്ച RBI വിലക്ക് നീക്കിയതോടെ, പുതിയതും മെച്ചപ്പെട്ടതുമായ പിയർ-ടു-പിയർ (കേന്ദ്ര അതോറിറ്റിയുടെ ഇടപെടൽ ഇല്ലാതെ കക്ഷികൾ തമ്മിൽ നേരിട്ടുള്ള) എക്‌സ്‌ചേഞ്ചുകൾ അതിവേഗം സ്ഥാപിതമായി. 

കൂടുതൽ കൂടുതൽ ഇന്ത്യക്കാർ ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങാനും വിൽക്കാനും വൻതോതിൽ ലാഭം നേടാനും ഉത്സുകരായി മാറിയതോടെ, പ്രാദേശിക ക്രിപ്റ്റോ ട്രേഡിംഗ്, പ്രത്യേകിച്ചും ഇന്ത്യയിലെ P2P ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ കുതിച്ചുയർന്നു. നേരത്തെ സംശയത്തോടെ വീക്ഷിക്കപ്പെടുകയും, സാങ്കേതികവൈദഗ്ധ്യം ഉള്ളവർക്ക് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാർഗമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്ന ക്രിപ്‌റ്റോകറൻസികൾ ഇപ്പോൾ സുരക്ഷിതമായ എക്സ്ചേഞ്ച് മാധ്യമമായും ഡിജിറ്റൽ സാമ്പത്തിക മേഖലയിലേക്കുമുള്ള അനുയോജ്യമായ പാതയായും സ്വീകരിക്കപ്പെട്ടിരിക്കുന്നു. 

സാമ്പത്തിക സാങ്കേതികവിദ്യ രംഗത്തെ ഏറ്റവും മികച്ച ഉൽപ്പന്നമാണ് ഇപ്പോൾ ക്രിപ്‌റ്റോ എന്നു പോലും ചിലർ അവകാശപ്പെടുന്നു. നിങ്ങൾ കഠിനാധ്വാനം ചെയ്‌തുണ്ടാക്കിയ പണംകൊണ്ട് ലാഭകരമായ വരുമാനം നേടാനായി നിങ്ങൾ ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് പരിഗണിക്കുന്നുണ്ടോ? എങ്കിൽ, WazirX വഴി നിങ്ങൾക്ക് എങ്ങനെ INR -ൽ ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്ന് ഇനി പറയാം. 

 1. WazirX-ൽ നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കുക
 • WazirX സന്ദർശിച്ച് ചില ലളിതമായ സ്റ്റെപ്പുകളിലൂടെ സൈൻ അപ്പ് ചെയ്‌ത്‌ നിങ്ങളുടെ WazirX അക്കൗണ്ട് സൃഷ്ടിക്കുക. അല്ലെങ്കിൽ ആൻഡ്രോയിഡിന് അല്ലെങ്കിൽ iOS-നുള്ള WazirX ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളെ ഈ പേജിലേക്ക് റീഡയറക്‌ട് ചെയ്‌തു കഴിഞ്ഞാൽ, നിങ്ങളുടെ ഇമെയിലും ഒരു ശക്തമായ പാസ്‍‌വേഡും നൽകുക. 
 • ’‘സൈൻ അപ്പ്’ ബട്ടണിൽ ക്ലിക്കു ചെയ്യുന്നതിനു മുമ്പ്, നിബന്ധനകളും വ്യവസ്ഥകളും നന്നായി വായിച്ചു മനസിലാക്കുക. തുടർന്ന് ‘ഞാൻ WazirX-ന്‍റെ സേവന നിബന്ധനകൾ അംഗീകരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്ന ബോക്സിൽ ടിക്ക് ചെയ്യുക.
 • അക്കൗണ്ട് സൃഷ്ടിക്കുന്നത് പൂർത്തിയാക്കാൻ ‘സൈൻ അപ്പ്’ ക്ലിക്ക് ചെയ്യുക. 
 • തുടരാനും നിങ്ങളുടെ സൗജന്യ WazirX അക്കൗണ്ട് ആക്‌സസ് ചെയ്യാനും നിങ്ങളുടെ ഇമെയിൽ വിലാസം പരിശോധിച്ചുറപ്പാക്കേണ്ടതുണ്ട്. വെരിഫിക്കേഷൻ മെയിലിനായി നിങ്ങളുടെ ഇമെയിൽ പരിശോധിക്കുക, പ്രോസസ്സ് പൂർത്തിയാക്കാൻ ‘മെയിൽ വെരിഫൈ ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. ആദ്യ ശ്രമത്തിൽ തന്നെ നിങ്ങൾക്ക് ഇത് ലഭിച്ചില്ലെങ്കിൽ, നിങ്ങളുടെ ‘സ്പാം’ ഫോൾഡർ പരിശോധിക്കാം, അല്ലെങ്കിൽ നിങ്ങളുടെ ഇമെയിലിലേക്ക് അത് വീണ്ടും അയയ്‌ക്കുന്നതിന് ‘ഇവിടെ വീണ്ടും അയയ്ക്കുക’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ ഇമെയിൽ പരിശോധിച്ചുറപ്പാക്കി കഴിഞ്ഞാൽ, ഈ സന്ദേശം നിങ്ങൾ കാണും. 

KYC വെരിഫിക്കേഷൻ

Get WazirX News First

* indicates required
 • നിങ്ങളുടെ സൗജന്യ WazirX അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പൂർത്തിയാക്കേണ്ട അവസാന ഘട്ടമാണിത്. 
 • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങളോട് KYC സ്ഥിരീകരിക്കാൻ ആവശ്യപ്പെടും. 

അത്രേയുള്ളൂ! നിങ്ങൾ KYC സ്ഥിരീകരണം പൂർത്തിയാക്കിക്കഴിഞ്ഞാൽ, WazirX-ൽ സുഗമമായി ക്രിപ്‌റ്റോ ട്രേഡ് ചെയ്യാൻ നിങ്ങൾക്ക് ഒരു ഫങ്ഷണൽ അക്കൗണ്ട് ഉണ്ടായിരിക്കും.

2. നിങ്ങളുടെ WazirX അക്കൗണ്ടിൽ ഫണ്ട് ഡിപ്പോസിറ്റ് ചെയ്യുക

നിങ്ങളുടെ WazirX അക്കൗണ്ടിൽ ഫണ്ട് ഡിപ്പോസിറ്റ് ചെയ്യാൻ രണ്ടു മാർഗങ്ങളുണ്ട്: 

 • WazirX-ൽ INR ഡിപ്പോസിറ്റ് ചെയ്യുക

നിങ്ങളുടെ WazirX അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ KYC വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം എന്നത് ശ്രദ്ധിക്കുക

WazirX-ൽ INR നിക്ഷേപിക്കുന്നതിന്, നിങ്ങൾക്ക് UPI/IMPS/NEFT/RTGS പോലുള്ള രീതികൾ ഉപയോഗിക്കാം. പരിശോധിച്ചുറപ്പാക്കാനായി, നിങ്ങളുടെ ഇടപാട് വിശദാംശങ്ങൾ WazirX-ന് സമർപ്പിക്കേണ്ടതുണ്ട്. 

 • WazirX-ൽ ക്രിപ്റ്റോകറൻസി ഡിപ്പോസിറ്റ് ചെയ്യൽ

ഇന്ത്യയിലെ മുൻനിര ക്രിപ്റ്റോകറന്സി എക്സ്ചേഞ്ച് ആയ WazirX അതിന്‍റെ ഉപയോക്താക്കളെ അവരുടെ WazirX അക്കൗണ്ടിൽ ക്രിപ്റ്റോകറൻസികൾ ഡിപ്പോസിറ്റ് ചെയ്യാൻ പ്രാപ്തരാക്കുന്നു. ഈ പ്രക്രിയ വളരെ അനായാസം ചെയ്യാം. നിങ്ങൾക്ക് ആവശ്യമുള്ള ക്രിപ്‌റ്റോ ഇന്ത്യയിലെ മറ്റ് വാലറ്റുകളിൽ നിന്നോ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിൽ നിന്നോ മാത്രമേ നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനോ കൈമാറാനോ കഴിയൂ. ഇതിന്‍റെ മെച്ചം? ഈ പ്രക്രിയ പൂർണമായും സൗജന്യമാണ്! 

നിങ്ങളുടെ സൗജന്യ WazirX അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ‘ഡിപ്പോസിറ്റ് വിലാസം’ സമ്പാദിച്ചുകൊണ്ട് നിങ്ങൾക്ക് തുടങ്ങാം. നിങ്ങൾ ഇത് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ ഹോൾഡിംഗ് വാലറ്റുമായി ഡിപ്പോസിറ്റ് വിലാസം പങ്കിടുക. എന്നിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ക്രിപ്റ്റോ നിങ്ങളുടെ WazirX വാലറ്റിലേക്ക് അനായാസം മാറ്റുക. 

3. ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി വാങ്ങുക

WazirX വാലറ്റിൽ, INR-ലോ നിങ്ങൾക്കിഷ്ടപ്പെട്ട ക്രിപ്റ്റോയിലോ നിങ്ങളുടെ ഫണ്ട് ഡിപ്പോസിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ, നിങ്ങൾക്ക് ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങുകയോ വിൽക്കുകയോ ചെയ്യാം, ഒരു ബുദ്ധിമുട്ടുമില്ലാതെ… ഉദാഹരണമായി, WazirX വഴി നിങ്ങൾക്ക് എങ്ങനെ ബിറ്റ്‌കോയിൻ വാങ്ങാം എന്ന് നോക്കാം. 

ഏറ്റവും പുതിയ ബിറ്റ്‌കോയിൻ വിലകൾ INR-ൽ കാണാൻ WazirX എക്സ്ചേഞ്ച് സന്ദർശിക്കുക.

തുടർന്ന്, താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ, നിങ്ങളുടെ ഡാഷ്‌ബോർഡിൽ ‘വാങ്ങുക’, ‘വിൽക്കുക’ ഓപ്ഷനുകൾ കാണാം. പർച്ചേസ് ചെയ്യാൻ, നിങ്ങൾ ആഗ്രഹിക്കുന്ന INR വിലയും വാങ്ങാൻ ആഗ്രഹിക്കുന്ന ബിറ്റ്‌കോയിനുകളുടെ എണ്ണവും നൽകുക. 

‘വാങ്ങൽ ഓർഡർ നൽകുക’ എന്നതിൽ ക്ലിക്ക് ചെയ്ത് ഇടപാടിന്‍റെ നിർവ്വഹണത്തിനായി കാത്തിരിക്കുക. ഓർഡർ പൂർത്തീകരിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ WazirX വാലറ്റിൽ BTC കാണാനാകും.

ക്രിപ്റ്റോകറൻസി വ്യാപാരം INR-ൽ ചെയ്യാൻ നിങ്ങൾ എന്തിന് WazirX-നെ തെരഞ്ഞെടുക്കണം?

WazirX ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആണ്. കാരണം അത് ഉപയോക്താക്കൾക്ക് മിന്നൽ വേഗത്തിലുള്ള നിക്ഷേപങ്ങളും INR-ൽ ഉള്ള പിൻവലിക്കലുകളും ഒരുക്കി തരുന്നു. ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങുന്നതിനും വിൽക്കുന്നതിനും നിങ്ങൾ WazirX തിരഞ്ഞെടുക്കേണ്ടതിന് ചില ശ്രദ്ധേയമായ കാരണങ്ങൾ ഇതാ:

 • ഉയർന്ന സുരക്ഷ

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ ഒന്നാണ് WazirX. അതിൽ നടത്തുന്ന എല്ലാ ഇടപാടുകളും സുരക്ഷിതവും പരിശോധിച്ചുറപ്പാക്കിയതും ആണെന്ന് അത് ഉറപ്പാക്കുന്നു. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പതിവായി സുരക്ഷാ ഓഡിറ്റുകൾ നടത്തുന്നു.

 • മികച്ച പ്രവർത്തന ലഭ്യത 

WazirX ഇന്ത്യയിലെ ഒരു ജനപ്രിയ  ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആണ്. നിങ്ങൾ  ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങുകയോ വിൽക്കുകയോ  ചെയ്യാൻ ആഗ്രഹിക്കുമ്പോൾ അത് നിങ്ങൾക്ക് അനേകം പ്ലാറ്റ്‌ഫോമുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു. വെബ്, മൊബൈൽ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം ഉപയോക്താക്കൾക്ക് ഒരു അതുല്യമായ ട്രേഡിംഗ് അനുഭവം അതു പ്രദാനം ചെയ്യുന്നു. കൂടാതെ ആൻഡ്രോയിഡ്, iOS എന്നിവയ്‌ക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകളും ഉണ്ട്. 

 • തൽക്ഷണ ഇടപാടുകൾ 

WazirX-ന്‍റെ നവീന വ്യാപാര ഇന്‍റർഫേസ് തൽക്ഷണ ഇടപാടുകൾ, ആദ്യമായി ക്രിപ്റ്റോ നിക്ഷേപങ്ങൾ നടത്തുന്നവർക്കും അതേപോലെ, പരിചയ സമ്പന്നരും പ്രൊഫഷണലുകളുമായ ട്രേഡർമാർക്കും സുസാധ്യമാക്കുന്നു. 

 • റഫറൽ കമ്മീഷനുകൾ

ഈ ആപ്ലിക്കേഷനിൽ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നതിനു നിലവിലുള്ള WazirX ഉപയോക്താക്കൾക്ക് 50% കമ്മീഷൻ കിട്ടും. അങ്ങനെ അവരുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കുടുംബങ്ങളെയും ക്രിപ്റ്റോ മേഖലയിൽ എത്തിക്കാനും അവരെ ആവേശോജ്വലമായ ബ്ലോക്ക്‌ചെയിൻ വിപ്ലവത്തിൽ പങ്കെടുപ്പിക്കാനും കഴിയുന്നു. 

 • ഓരോ മിനിറ്റിലെയും വിലകൾ ട്രാക്ക് ചെയ്യുന്നു

 അവസാനമായി, നിങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ WazirX-നെ തിരഞ്ഞെടുക്കുമ്പോൾ, നിരവധി ക്രിപ്‌റ്റോകറൻസികളുടെ മിനിറ്റ് തോറുമുളള വില ട്രാക്കിംഗ് ലഭ്യമാക്കുന്ന എക്‌സ്‌ക്ലൂസീവ് ചാർട്ടുകൾ നിങ്ങൾക്ക് കിട്ടും. കൂടാതെ, ലളിതവും തടസ്സരഹിതവുമായ യൂസർ ഇന്‍റർഫേസ്, ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ ഒരു വിഷമവും കൂടാതെ സുഗമമായ വ്യാപാരം നടത്താൻ പറ്റുമെന്ന് ഉറപ്പാക്കുന്നു. 

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply