Skip to main content

മാറ്റിക്: ഇന്ത്യയിൽ നിർമ്മിതം (MATIC: Made In India)

By സെപ്റ്റംബർ 22, 2021മെയ്‌ 9th, 20223 minute read
Matic-Made-in-India

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ബിറ്റ്‌കോയിൻ, ഇഥീറിയം, ടെതർ തുടങ്ങിയ ക്രിപ്‌റ്റോകറൻസികൾ ഉയരുകയും താഴുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ രൂപം കൊണ്ട ക്രിപ്‌റ്റോകറൻസിയായ മാറ്റിക് വളരെക്കാലത്തേക്ക് അധികം ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഇപ്പോൾ അത് ക്രിപ്റ്റോ മേഖലയിൽ വൻ ശ്രദ്ധ നേടുന്നു. പരിചയസമ്പന്നരായ പല നിക്ഷേപകരും അതിൽ ശ്രദ്ധപതിപ്പിക്കുന്നു.

2017 ൽ മാറ്റിക് നെറ്റ്‌വർക്ക് (ഇപ്പോൾ പോളിഗോൺ) എന്ന പേരിൽ തുടങ്ങിയ, ഇഥീറിയം ബ്ലോക്ക്‌ചെയിനിനെ ആസ്‌പദമാക്കിയുള്ള ഇത് മറ്റ് വികേന്ദ്രീകൃത ആപ്പുകൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും കഴിയും വിധം ഡിസൈൻ ചെയ്ത ഒരു പ്ലാറ്റ്‌ഫോം ആണ്.

ഇത് ഒരു ലെയർ 2 സ്കെയിലിംഗ് സൊല്യൂഷനാണ്, അത് ഓഫ്-ചെയിൻ കംപ്യൂട്ടേഷനു വേണ്ടി സൈഡ് ചെയിനുകൾ ഉപയോഗിച്ച് വികാസം പ്രാപിക്കുന്നു, അതേസമയം, പ്ലാസ്മാ ഫ്രെയിംവർക്കും PoS (പ്രൂഫ് ഓഫ് സ്റ്റെയ്ക്ക്) വാലിഡേറ്ററുകളും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നു.

ഇതിനെ കുറച്ചു കൂടി നന്നായി മനസ്സിലാക്കാൻ, നമുക്ക് അതിനെ കുറിച്ചുള്ള ചില അടിസ്ഥാനകാര്യങ്ങളും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നോക്കാം.

Get WazirX News First

* indicates required

എന്താണ് മാറ്റിക്?

ഇപ്പോൾ പോളിഗോൺ എന്നറിയപ്പെടുന്ന മാറ്റിക്, പോളിഗോൺ നെറ്റ്‌വർക്കിന്‍റെ പ്രവർത്തനത്തിൽ ഉപയോഗിക്കുന്ന ഒരു ഇഥീറിയം ടോക്കൺ ആണ്. ഇഥീറിയം അടിസ്ഥാനമാക്കിയുള്ള മൾട്ടിചെയിൻ സ്കെയിലിംഗ് സൊല്യൂഷൻ ആണ് അത്.

ഇഥീറിയം ബ്ലോക്ക്‌ചെയിനിനും അതിനോട് ചേർന്ന് പോകുന്ന മറ്റ് നെറ്റ്‌വർക്കുകൾക്കുമിടയിലുള്ള പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ആത്യന്തിക ഫ്രെയിംവർക്കാണ് മാറ്റിക് നെറ്റ്‌വർക്ക്. ഈയിടെ അതിന്‍റെ ട്രാഫിക്കിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി.

വില സംബന്ധിച്ച കമ്പനിയുടെ പ്രവചനങ്ങൾ അനുസരിച്ച്, മാറ്റിക് ടോക്കണുകൾ 2028-ഓടെ $9.41-ൽ എത്തിയേക്കാം. ഫെബ്രുവരി മുതൽ, NFT (നോൺ-ഫഞ്ചിബിൾ ടോക്കണുകൾ), ഗെയിമിംഗ്, DeFi (വികേന്ദ്രീകൃത ധനകാര്യം) എന്നിവ നിമിത്തം, ഈ നെറ്റ്‌വർക്കിന്‍റെ വിപണി മൂല്യത്തിൽ പത്തിരട്ടിയിലധികം വർദ്ധനവുണ്ടായി.

എന്താണ് മാറ്റിക് (Polygon) ടോക്കൺ?

സമാന ഇനങ്ങളായ ഇഥീറിയത്തെയും ബിറ്റ്‌കോയിനിനെയും പോലെ, തിരക്ക് കാരണമുള്ള ഉയർന്ന ഇടപാട് ചെലവുകൾ മാറ്റിക് കോയിനിനെ അല്ലെങ്കിൽ പോളിഗോണിനെ ബാധിക്കുന്നില്ല. ഇത് ഒരു ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയാണ്. ഡെവലപ്പർമാർക്ക് ഒരു ഒറ്റപ്പെട്ട നെറ്റ്‌വർക്ക് സൃഷ്‌ക്കാൻ അല്ലെങ്കിൽ സ്‌മാർട്ട് കരാറുകൾ ഉപയോഗിച്ച് സുരക്ഷിതമായ സൈഡ്‌ചെയിനുകൾ സൃഷ്‌ടിക്കാൻ ആവശ്യമായ ടൂളുകളും ഇഥീറിയത്തിന്‍റെ നെറ്റ്‌വർക്ക് നൽകുന്ന സുരക്ഷയും ഇതു പ്രദാനംചെയ്യുന്നു.

കോയിൻമാർക്കറ്റ്ക്യാപ്പ് പ്രകാരം, മെയ് അവസാന വാരത്തിൽ, മാറ്റിക്കിന്‍റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 10 ബില്യൺ ഡോളർ കവിഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച 25 ക്രിപ്‌റ്റോ ടോക്കണുകളിൽ ഒന്നാണ് ഇത്. 11 ബില്യൺ ഡോളർ ആണ് മാറ്റിക്കിന്‍റെ പൂർണ്ണമായും ഡൈല്യൂട്ട് ചെയ്‌ത വിപണി മൂലധനം.

ഈ മാർച്ചിൽ മാറ്റിക് കറൻസി കോയിൻബെയ്സിൽ ട്രേഡ് ചെയ്യാൻ തുടങ്ങി, ഇഥീറിയം ഡെവലപ്പർമാർക്ക് ഇഥീറിയം ബ്ലോക്ക് ചെയിനിൽ അവരുടെ സ്വന്തം ആപ്പുകൾ കൂടുതൽ ലാഭകരമായും വേഗത്തിലും നിർമ്മിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോം നൽകുന്നതിനാൽ അത് അമൂല്യമായ ഒരു നെറ്റ്‌വർക്കായി മാറിയിരിക്കുന്നു.

MATIC: ഉത്ഭവം

സ്രോതസ്സ്: മാറ്റിക് സ്ഥാപകർ/കോയിൻ ബ്യൂറോ

അനുരാഗ് അർജുൻ, ജയന്തി കനാനി, സന്ദീപ് നയിൽവാൾ എന്നീ മൂന്ന് ഇന്ത്യൻ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരാണ് പോളിഗോൺ എന്ന ഈ തദ്ദേശീയ കറൻസി സ്ഥാപിച്ചത്. മുംബൈ ആസ്ഥാനമായാണ് ഈ സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്.

ഇന്ന് ഇഥീറിയം നേരിടുന്ന ഏറ്റവും വലിയ ചില വെല്ലുവിളികളായ ഉയർന്ന ഫീസ്, ഒരു സെക്കൻഡിലെ ഇടപാടുകളുടെ എണ്ണം കുറവ്, മോശം ഉപയോക്തൃ അനുഭവം എന്നിവയെ നേരിടാനും അവയ്ക്ക് പരിഹാരം കണ്ടെത്താനുമായാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇതിന്‍റെ രണ്ട് പാളികളുള്ള സ്കേലബിലിറ്റി പ്ലാറ്റ്ഫോം ഇഥീറിയം ബ്ലോക്ക്ചെയിനിനു അനുയോജ്യമായ ഒരു മൾട്ടി-ചെയിൻ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.

തുടക്കത്തിൽ മാറ്റിക് നെറ്റ്‌വർക്ക് എന്ന നിലയിലാണ് ഈ പ്രോജക്റ്റ് ആരംഭിച്ചതെങ്കിലും പിന്നീട് അതിന്‍റെ സ്വാധീനവും വ്യാപ്തിയും വികസിച്ചപ്പോൾ പോളിഗോൺ എന്ന പേരിൽ പുനർനാമകരണം ചെയ്തു. മൂല്യവും വിവരങ്ങളും സ്വതന്ത്രമായി കൈമാറാൻ കഴിയുന്ന വ്യത്യസ്ത ബ്ലോക്ക്‌ചെയിനുകൾ നൽകുന്നതിനാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച 15 ക്രിപ്‌റ്റോകറൻസികളിൽ ഒന്നായി ഇതിനകം ഇത് ഇടം നേടിയിട്ടുണ്ടെങ്കിലും, ബിറ്റ്‌കോയിനും ഇഥീറിയത്തിനും ശേഷമുള്ള മൂന്നാമത്തെ വലിയ ക്രിപ്‌റ്റോ പ്രോജക്റ്റായി ഇതിനെ മാറ്റുക എന്ന വലിയ അഭിലാഷമാണ് മാറ്റിക്കിന്‍റെ സ്ഥാപകർക്കുള്ളത്.

മാറ്റിക്കിന്‍റെ ശ്രദ്ധേയമായ ഉയർച്ചയ്ക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചു വരുന്ന പ്രചാത്തിനും പിന്നിൽ, മാർക്ക് ക്യൂബന്‍റെ നിക്ഷേപം, ഗൂഗിൾ ബിഗ്ക്വയറി പ്രഖ്യാപനം എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളുണ്ട്.

ഇന്ത്യയിൽ മാറ്റിക് (പോളിഗോൺ) എങ്ങനെ വാങ്ങാം?

കോയിൻബെയ്സും ബിനാൻസും മാറ്റിക് നെറ്റ്‌വർക്കിനെ (ഇപ്പോൾ പോളിഗോൺ എന്ന് വിളിക്കുന്നു) പിന്തുണച്ചിട്ടുണ്ട്. നിരവധി ബ്ലോക്ക്‌ചെയിനുകളിൽ ഉടനീളമുള്ള സ്കേലബിലിറ്റി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും ആശയവിനിമയം നടത്തുന്നതിലൂടെയും ക്രിപ്‌റ്റോകറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ഈ ലെയർ രണ്ട് സ്‌കെയിലിംഗ് സൊല്യൂഷൻ ലക്ഷ്യമിടുന്നു.

WazirX മാറ്റിക്കിനെ പിന്തുണയ്ക്കുന്നു

മാറ്റിക് (പോളിഗോൺ) ട്രേഡിംഗ് WazirX-ൽ ലഭ്യമാണ്. WazirX ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിറ്റ്‌കോയിൻക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളിൽ  ഒന്നാണ്. ഈ മേഖലയിലെ മികച്ച സുരക്ഷ, അതിവേഗ KYC, മിന്നൽ വേഗത്തിലുള്ള ഇടപാടുകൾ, എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള കാര്യക്ഷമവും ലളിതവുമായ ഡിസൈൻ എന്നിവ WazirX-നുണ്ട്. 

എന്ത് കൊണ്ടാണ് മാറ്റിക് വിജയകരമായി തീരുന്നത്?

DeFi (വികേന്ദ്രീകൃത ഫിനാൻസ്), NFT-കൾ, DAOs (വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപനങ്ങൾ), DApps (വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ) തുടങ്ങിയ ഏറ്റവും മികച്ച ക്രിപ്‌റ്റോകറൻസി മേഖലകളിൽ മാറ്റിക് വ്യാപരിക്കുന്നു.

സ്രോതസ്സ്: ലൂണാർക്രഷ് (LunarCrush)

മാറ്റിക്കിന്‍റെ വർദ്ധിച്ചുവരുന്ന സ്വീകാര്യത ക്രിപ്‌റ്റോ വിപണിയിൽ നിക്ഷേപകരുടെ മൊത്തത്തിലുള്ള താത്പര്യം ഉയർത്തുന്നതായി തോന്നുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാറ്റിക്കിന്‍റെ ആധിപത്യം മാർച്ച് മുതൽ ഏപ്രിൽ വരെ 636% വർദ്ധിച്ചതായി ലൂണാർക്രഷ് പറയുന്നു, അതായത് നിക്ഷേപകർ ഈ കറൻസിക്ക് മുമ്പെന്നത്തേക്കാളും കൂടുതൽ ശ്രദ്ധ കൊടുക്കുന്നു.

വിറ്റാലിക് ബ്യൂട്ടറിൻ ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയത് മാറ്റിക്ക് കൂടുതൽ അറിയപ്പെടാൻ സഹായിച്ചിട്ടുണ്ടെങ്കിലും, അതിന്‍റെ ടോക്കണിന്‍റെ മൂല്യം ആ ഒരു സംഭവംകൊണ്ടാണെന്ന് പറയാൻ കഴിയില്ല. മാർക്കർ, യൂനിസ്വാപ്പ് എന്നിവ പോലെയുള്ള DeFi ആപ്പുകളുടെ ലോകമെമ്പാടുമുള്ള വലിയ കുതിച്ചുചാട്ടമാണ് അതിന്‍റെ വളർച്ചക്ക് പ്രധാനമായും കാരണമായത്. മാറ്റിക്കിന്‍റെ സംവിധാനം വികേന്ദ്രീകൃത ആപ്പുകളെ സഹായിക്കുന്നതിനും ഉപയോക്താക്കളെ വേഗത്തിലും കാര്യക്ഷമമായും നേടുന്നതിനും സഹായിക്കും വിധമാണ് നിർമ്മിച്ചിരിക്കുന്നത്. ഗെയിമുകൾ, ഓൺലൈൻ വിപണികൾ, വിവിധ ആപ്പുകൾ തുടങ്ങിയവയിൽ ഇത് ഉപയോഗിക്കുന്നു. കൂടാതെ, ദൈനദിന ജീവിതത്തിലെ ഉപയോഗങ്ങളും വിപുലീകരിച്ച ദർശനവും ഉൾപ്പെടെ ഇതിന്‍റെ പ്രവർത്തനത്തിന്‍റെ വ്യാപ്തിയിലും സ്വീകാര്യതയിലുമുള്ള വർദ്ധനവ് ഈ ക്രിപ്‌റ്റോകറൻസിയെ ചെറിയ സാധ്യതകളിൽ നിന്ന് വലിയ പ്രാധാന്യത്തിലേക്ക് ഉയർത്തിയിരിക്കുന്നു. 

മാറ്റിക്: ഭാവി സാധ്യതകൾ

മാറ്റിക്ക് ഈയിടെ കുതിച്ചു വളരാൻ മിക്കവാറും കാരണമായത് ഇഥീറിയം നെറ്റ്‌വർക്കിന്‍റെ പെട്ടെന്നുയർന്ന ജനപ്രീതിയും സ്വീകാര്യതയുമാണ്. ഈ നെറ്റ്‌വർക്കിൽ കുറഞ്ഞ ചിലവിൽ അതിവേഗം ഇടപാടുകൾ നടത്താമെന്നുള്ളതാണ് മാറ്റിക്കിന്‍റെ ഒരു പ്രധാന ആകർഷണം. കൂടാതെ അതിന്‍റെ വിലയെ കുറിച്ചുള്ള വലിയ പ്രതീക്ഷയ്ക്കും പ്രചാരത്തിനും അതു കാരണമായി.

മാറ്റിക് 2020-2021-നേക്കാൾ 10,000% വളർന്നു, 2021 സെപ്‌റ്റംബറിൽ അതിന്‍റെ വില $1.15 ആയിരുന്നു. ഈ വർഷം അവസാനത്തോടെ ഇത് ഇനിയും ഉയരുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു.

ക്രിപ്‌റ്റോ മേഖലയിൽ മാറ്റിക്കിന്‍റെ ഉജ്ജ്വല വിജയം, നൂതന ആശയങ്ങളും ദൈനംദിന ജീവിത പരിഹാരങ്ങളും ഉള്ള ഒരു ക്രിപ്‌റ്റോകറൻസിയുടെ മികച്ച അടിത്തറ, വിലപ്പെട്ട ഉപഭോക്താക്കളെയും ഡെവലപ്പർമാരെയും നിക്ഷേപകരെയും അതിലേക്ക് ആകർഷിക്കുന്നത് എങ്ങനെയന്ന് പ്രകടമാക്കുന്നു, അങ്ങനെ സാങ്കേതിക വിദ്യയ്ക്ക് ഒപ്പം സ്വയം ഉൽപ്പാദനക്ഷമമായി വളരാനും സാധിക്കുന്നു.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply