Skip to main content

WazirX റഫറൽ പ്രോഗ്രാം – പങ്കാളിത്തം, ട്രാക്കിംഗ് & നിയമങ്ങൾ (WazirX Referral Program- Participation, Tracking & Rules)

By ഒക്ടോബർ 23, 2021മെയ്‌ 17th, 20223 minute read
Praveen R

Table of Contents

അപ്‌ഡേറ്റ്: 2021 ഓഗസ്റ്റ് 15 മുതൽ ഞങ്ങൾ റഫറൽ കമ്മീഷൻ WRX-ൽ നൽകും!

റഫറൽ പ്രോഗ്രാമിന്‍റെ ഭാഗമാകാനും നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും WazirX-നെ കുറിച്ച് പ്രചരിപ്പിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നതിൽ ഞങ്ങൾ വളരെയധികം ആവേശംകൊള്ളുന്നു. പ്രോഗ്രാമിന്‍റെ എല്ലാ വിശദാംശങ്ങളും മനസ്സിലാക്കാൻ താഴെയുള്ള ലേഖനം നിങ്ങളെ സഹായിക്കും. ഞങ്ങൾ കഴിയുന്നത്ര സുതാര്യത പുലര്‍ത്താനും പ്രോഗ്രാം ലളിതമാക്കാനും ശ്രമിച്ചിട്ടുണ്ട്. അതിനാൽ, ഏതെങ്കിലും നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് ആകുലപ്പെടുന്നതിന് പകരം കൂടുതൽ പ്രതിഫലം നേടുന്നതിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും!

എന്താണ് WazirX റഫറൽ പ്രോഗ്രാം?

WazirX-ൽ നിങ്ങളുടെ സുഹൃത്തുക്കൾ നടത്തുന്ന എല്ലാ ട്രേഡിന്‍റെയുംയും 50% കമ്മീഷൻ നേടാനുള്ള മികച്ച അവസരമാണ് WazirX റഫറൽ പ്രോഗ്രാം. WazirX-ലേക്ക് കൂടുതൽ ഉപയോക്താക്കളെ കൊണ്ടുവരുന്നതിനും ഇന്ത്യയിലെ ക്രിപ്‌റ്റോ വിപ്ലവത്തിന്‍റെ ഭാഗമാക്കുന്നതിനുമുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് പ്രതിഫലം നൽകുന്ന ഞങ്ങളുടെ രീതിയാണിത്! ഒരുപക്ഷേ, നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്ന ക്രിപ്‌റ്റോ റഫറൽ പ്രോഗ്രാമാണിത്.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു –

  1. നിങ്ങളുടെ ലിങ്ക് പങ്കിടുക – ഇമെയിൽ, സോഷ്യൽ മീഡിയ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗം വഴി നിങ്ങളുടെ റഫറൽ ലിങ്ക് സുഹൃത്തുക്കളുമായി പങ്കിടുക. 
  2. സൈനപ്പ് ചെയ്യുക – WazirX-ൽ സൈനപ്പ് ചെയ്യുന്നതിനും WazirX-ൽ അവരുടെ ആദ്യ ട്രേഡ് നടത്തുന്നതിനും സുഹൃത്തുക്കൾ നിങ്ങളുടെ ലിങ്ക് ഉപയോഗിക്കുന്നു. 
  3. റിവാർഡ് നേടുക – ഓരോ സുഹൃത്തിന്‍റെയും ട്രേഡിംഗ് ഫീസിൽ നിന്ന് നിങ്ങൾ 50% കമ്മീഷൻ നേടുന്നു! നിങ്ങൾ ഉറങ്ങുമ്പോൾ പോലും! നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും 25 WRX കോയിനുകള്‍ വീതം സമ്മാനമായും ലഭിക്കും.

ਜਨਰਲ ਸਵਾਲ

ഏത് ക്രിപ്‌റ്റോയിലാണ് എനിക്ക്കമ്മീഷൻ കിട്ടുക?

നിങ്ങളുടെ സുഹൃത്ത് ട്രേഡ് ചെയ്ത മാർക്കറ്റിനെ ആശ്രയിച്ച്, നിങ്ങൾക്ക് WRX-ൽ കമ്മീഷനുകൾ ലഭിക്കും.

Get WazirX News First

* indicates required

ഈ ട്രേഡ് കമ്മീഷൻ പ്രോഗ്രാമിൽ എനിക്ക് എത്രമാത്രം സമ്പാദിക്കാം?

നിങ്ങൾ ആഗ്രഹിക്കുന്നത്രയും. വരുമാനം യഥാർത്ഥത്തിൽ പരിധിയില്ലാത്തതാണ്! നിങ്ങളുടെ സുഹൃത്തുക്കളുടെ ഓരോ ട്രേഡിനും ഞങ്ങൾ ഈടാക്കുന്ന ഫീസിന്‍റെ 50% നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ റഫർ ചെയ്ത സുഹൃത്ത് എത്രയധികം ട്രേഡ് ചെയ്യുന്നുവോ അതിനനുസരിച്ച് നിങ്ങൾ സമ്പാദിക്കുന്നു. അതിനാൽ എല്ലാ ദിവസവും കൂടുതൽ ട്രേഡ് ചെയ്യാൻ നിങ്ങളുടെ സുഹൃത്തിനെ സഹായിക്കൂ, നിങ്ങൾ എല്ലാ ദിവസവും കൂടുതൽ കമ്മീഷനുകൾ നേടും!

 (ഭാവിയിൽ റഫറൽ പ്രോഗ്രാം നിയമങ്ങൾ ക്രമീകരിക്കാനോ മാറ്റാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.)

എന്‍റെ റഫറൽ കോഡ് ഉപയോഗിച്ച് എനിക്ക് എങ്ങനെ ഒരു സുഹൃത്തിനെ WazirX-ലേക്ക് റഫർ ചെയ്യാം?

നിങ്ങൾ സൈനപ്പ് ചെയ്‌തുകഴിഞ്ഞാൽ, റഫറൽ സ്‌ക്രീനിലേക്ക് പോയി നിങ്ങളുടെ സവിശേഷ റഫറൽ/ഇന്‍വൈറ്റ് ലിങ്ക് ആക്‌സസ് ചെയ്യാൻ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ റഫറൽ/ഇന്‍വൈറ്റ് ലിങ്ക് പകർത്തി എവിടെയും പങ്കിടാം. ടെലിഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള പങ്കിടൽ ഓപ്ഷനുകളിലൊന്ന് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കിടാം.

Graphical user interface, chart, bar chartDescription automatically generated

നിങ്ങളുടെ സുഹൃത്ത് ഈ ലിങ്കിൽ ക്ലിക്ക്ചെയ്‌ത് വെബിലൂടെ WazirX അക്കൗണ്ടിനായി സൈനപ്പ് ചെയ്യുന്നതിലൂടെയോ ആപ്പ് സൈനപ്പ് സമയത്ത് റഫറൽ കോഡ് നൽകുന്നതിലൂടെയോ , റഫറലിനുള്ള പ്രതിഫലമായി നിങ്ങൾക്ക് ട്രേഡിംഗ് കമ്മീഷനും WRX നാണയങ്ങളും നേടാൻ അർഹത ലഭിക്കുന്നു.

കമ്മീഷൻ എപ്പോഴാണ് എന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക?

ഒരു ദിവസം നേടുന്ന എല്ലാ കമ്മീഷനുകളും, ഓരോ 24 മണിക്കൂറിലും ഒരു തവണ എന്ന നിലയില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. സാധാരണയായി അതിരാവിലെയാണ് പണമെത്തുക.

സൈനപ്പ് ചെയ്ത് 30 ദിവസത്തിനുള്ളിൽ നിങ്ങളും സുഹൃത്തും 100 USDT മൂല്യമുള്ള ട്രേഡുകൾ പൂർത്തിയാക്കിയാലുടൻ WRX നാണയങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

എന്‍റെ കമ്മീഷനുകളെയും ഞാൻ റഫർ ചെയ്ത സുഹൃത്തുക്കളെയും എങ്ങനെ ട്രാക്ക് ചെയ്യാം?

നിങ്ങൾ റഫറൽസ് സ്ക്രീനിലേക്ക് പോകുമ്പോൾ, ഇനിപ്പറയുന്നവ കാണാൻ കഴിയും –

  • റഫർ ചെയ്ത ആകെ സുഹൃത്തുക്കൾ – നിങ്ങളുടെ റഫറൽ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് WazirX-ൽ വിജയകരമായി സൈനപ്പ് ചെയ്‌ത സുഹൃത്തുക്കളുടെ ആകെ എണ്ണമാണിത്.
  • ആകെ നേടിയ കമ്മീഷനുകൾ – നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെയും എല്ലാ ട്രേഡുകളിൽ നിന്നും നിങ്ങൾ നേടുന്ന മൊത്തം കമ്മീഷനാണിത്. നിങ്ങൾ നേടിയ ക്രിപ്‌റ്റോ റഫറലുകളുടെ ഏറ്റവും പുതിയ INR മൂല്യം കണക്കാക്കി മൂല്യം INR-ൽ കാണിക്കുന്നു.
  • നിങ്ങളുടെ കമ്മീഷനുകളുടെ നിരക്ക് – ഈ നിരക്കിലാണ് നിങ്ങൾ കമ്മീഷനുകൾ നേടുക.
  • കമ്മീഷൻ ചരിത്രം – നിങ്ങൾ അടുത്തിടെ നേടിയ കമ്മീഷനുകളുടെ ഒരു ലിസ്‌റ്റാണിത്.
  • റഫർ ചെയ്ത സുഹൃത്തുക്കൾ – നിങ്ങളുടെ റഫറൽ ലിങ്ക് ഉപയോഗിച്ച് വിജയകരമായി സൈനപ്പ് ചെയ്ത സുഹൃത്തുക്കളുടെ ലിസ്‌റ്റാണിത്.

സുരക്ഷാ കാരണങ്ങളാൽ, നിങ്ങളുടെ റഫറൽ ലിങ്ക് ഉപയോഗിച്ച സുഹൃത്തുക്കളെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിശദാംശങ്ങൾ ഞങ്ങൾ പങ്കിടില്ല.

കൂടുതൽ റിവാർഡുകൾ നേടാൻ എന്നെ സഹായിക്കുന്ന എന്തെങ്കിലും ടിപ്സുകൾ ഉണ്ടോ?

  1. നിങ്ങളുടെ ഇന്‍വൈറ്റ് ലിങ്ക് കഴിയുന്നത്ര സുഹൃത്തുക്കളുമായി പങ്കിടുക. നിങ്ങൾ ഇത് എത്രയധികം സുഹൃത്തുക്കളുമായി പങ്കിടുന്നുവോ അത്രയധികം അവർ സൈനപ്പ് ചെയ്യാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ഇന്‍വൈറ്റ് ലിങ്ക് പങ്കിടാൻ സോഷ്യൽ മീഡിയയും ചാറ്റും ഇമെയിലുകളും ഉപയോഗിക്കുക
  2. നിങ്ങളുടെ സുഹൃത്തുക്കളെ ക്രിപ്‌റ്റോയെ കുറിച്ച് ആവേശഭരിതരാക്കുക, അവർ എന്തുകൊണ്ട് WazirX പോലുള്ള ഒരു എക്സ്ചേഞ്ചിൽ സൈനപ്പ് ചെയ്യണം എന്ന് ബോധവാന്‍മാരാക്കുക..
  3. നേരിട്ട് സൈനപ്പ് ചെയ്യുന്നതിന് പകരം നിങ്ങളുടെ ഇന്‍വെറ്റ് ലിങ്ക് ഉപയോഗിച്ച് സൈനപ്പ് ചെയ്യുന്നതിന്‍റെ നേട്ടങ്ങളെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുക 
  4. സൈനപ്പ് ചെയ്തതിന് ശേഷം അവരുടെ സ്വന്തം റഫറൽ ലിങ്കുകൾ ഉപയോഗിക്കാൻ നിങ്ങളുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുക. ഇത് അവർക്ക് നിങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പിക്കും 
  5. WazirX-ൽ കൂടുതൽ ട്രേഡ് ചെയ്യാൻ നിങ്ങളുടെ സുഹൃത്തുക്കളെ പ്രേരിപ്പിക്കുക, അതുവഴി നിങ്ങൾക്ക് ഓരോ ട്രേഡിലും കൂടുതൽ സമ്പാദിക്കാം!

ഞാൻ ഒരു സുഹൃത്തിനെ റഫർ ചെയ്തു, പക്ഷേ അയാൾ/അവൾ ഇതുവരെ റിവാർഡിന് യോഗ്യത നേടിയിട്ടില്ല.

നിങ്ങൾ ഒരു സുഹൃത്തിനെ വിജയകരമായി റഫർ ചെയ്തുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും, ആ റഫറൽ പരിഗണിക്കപ്പെടാത്തതിന് ചില കാരണങ്ങളുണ്ട് –

  • നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ റഫറൽ ലിങ്കിൽ ക്ലിക്ക് ചെയ്‌തെങ്കിലും, സൈനപ്പ് ചെയ്‌തത് ആപ്പ് വഴി റഫറൽ കോഡ് നൽകാതെയാണ്
  • നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ റഫറൽ ലിങ്കിൽ ക്ലിക്ക് ചെയ്തില്ല, പകരം WazirX-ൽ നേരിട്ട് സൈനപ്പ് ചെയ്തു
  • നിങ്ങളുടെ സുഹൃത്ത് മറ്റൊരു റഫറൽ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ആ ലിങ്ക് ഉപയോഗിച്ച് സൈനപ്പ് ചെയ്യുകയും ചെയ്തു
  • നിങ്ങളുടെ സുഹൃത്തിന്‍റെ KYC ഇപ്പോഴും പരിശോധനയിലാണ് അല്ലെങ്കിൽ അംഗീകരിച്ചിട്ടില്ല
  • നിങ്ങളുടെ സുഹൃത്ത് WazirX-ൽ അവരുടെ ആദ്യ ഇടപാട് പൂർത്തിയാക്കിയിട്ടില്ല. ഒരു ഇടപാട് വിജയകരമാകണമെങ്കിൽ, സൈനപ്പ് ചെയ്ത് 30 ദിവസത്തിനുള്ളിൽ വാങ്ങലോ വിൽക്കലോ നടത്തേണ്ടതുണ്ട്.
  • നിങ്ങളോ നിങ്ങളുടെ സുഹൃത്തോ താഴെപ്പറയുന്ന നിയമങ്ങൾ പാലിച്ചില്ല

അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ

നിങ്ങൾ WazirX റഫറൽ പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ താഴെപ്പറയുന്ന നിയമങ്ങൾ അറിഞ്ഞിരിക്കുക. ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ ഈ നിയമങ്ങൾ, മുഴുവൻ സമൂഹത്തിനും നീതിയുക്തമായ നിലയില്‍ ഈ പ്രോഗ്രാം നിലനിർത്താൻ ഞങ്ങളെ സഹായിക്കുന്നു.

  • നിങ്ങളുടെ സുഹൃത്തുക്കളുമായി റഫറൽ ലിങ്ക് പങ്കിടുമ്പോൾ റിവാർഡുകൾ തെറ്റായി അവതരിപ്പിക്കരുത് 
  • ഞങ്ങൾ നിരന്തരം വ്യാജ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ നിരീക്ഷിക്കുന്നു. എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ, റഫറൽ പ്രോഗ്രാമിന്‍റെ ഭാഗമാകുന്നതിൽ നിന്ന് ആ അക്കൗണ്ടുകളെ അയോഗ്യരാക്കുകയും മുമ്പ് ക്രെഡിറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും റിവാർഡുകൾ ഉണ്ടെങ്കില്‍ പിൻവലിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ഞങ്ങൾ ഈ പ്രോഗ്രാം മികച്ച പ്രതീക്ഷയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ്, മുൻകൂർ അറിയിപ്പ് കൂടാതെ റഫറൽ പ്രോഗ്രാമിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുള്ള അവകാശം WazirX-ൽ നിക്ഷിപ്തമാണ്. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾ, സുരക്ഷ, വഞ്ചനയ്ക്കുള്ള സാധ്യത അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ എന്നിവയൊക്കെ കണക്കിലെടുത്ത് ഞങ്ങൾ അത്തരം മാറ്റങ്ങൾ വരുത്തിയേക്കാം. റിവാർഡ് യോഗ്യതയെക്കുറിച്ച് WazirX എടുക്കുന്ന തീരുമാനം അന്തിമവും പാലിക്കാൻ ബാധ്യസ്ഥവുമാണ്. റഫറൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിലൂടെ മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നു.

ആരെങ്കിലും റഫറൽ പ്രോഗ്രാം ദുരുപയോഗം ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നേരിട്ട് ഞങ്ങളെ ബന്ധപ്പെട്ട് അറിയിക്കാവുന്നതാണ്. ഞങ്ങൾ അത് പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും.ട്വിറ്ററിൽ (@wazirxindia) ഞങ്ങളെ പിന്തുടരുക, WazirX-നെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കും അറിയിപ്പുകൾക്കുമായി WazirX ടെലിഗ്രാം ചാനലിൽ (https://t.me/wazirx) ചേരുക.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply