Skip to main content

YGG/USDT ട്രേഡിംഗ് WazirX-ൽ (YGG/USDT trading on WazirX)

By മെയ്‌ 19, 2022ജൂൺ 22nd, 20221 minute read

നമസ്തേ സുഹൃത്തുക്കളെ! 🙏

WazirX-ൽ യീൽഡ് ഗിൽഡ് ഗെയിംസ് ടോക്കൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് USDT വിപണിയിൽ YGG വാങ്ങാം, വിൽക്കാം, ട്രേഡ് ചെയ്യാം.

Get WazirX News First

* indicates required

YGG/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് ഷെയർ ചെയ്യൂ

YGG നിക്ഷേപങ്ങളെയും പിൻവലിക്കലുകളെയും കുറിച്ച് 

യീൽഡ് ഗിൽഡ് ഗെയിംസ് ടോക്കൺ ഞങ്ങളുടെ  റാപ്പിഡ് ലിസ്റ്റിങ് ഇനിഷ്യേറ്റിവിന്റെ ഭാഗമാണ്. അതിനാൽ, ബൈനാൻസ് വഴി WazirX-ലെ YGG നിക്ഷേപങ്ങൾ പ്രാപ്തമാക്കിക്കൊണ്ട് ഞങ്ങൾ YGG ട്രേഡിംഗ് ആരംഭിക്കും.

നിങ്ങൾക്ക് ഇതെങ്ങനെ ഉപകാരപ്പെടും?

  • നിക്ഷേപങ്ങള്‍ — നിങ്ങൾക്ക് ബൈനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് YGG നിക്ഷേപിക്കാം. 
  • ട്രേഡിംഗ് — ഞങ്ങളുടെ USDT വിപണിയിൽ നിങ്ങൾക്ക് YGG വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും. നിങ്ങൾ YGG വാങ്ങുമ്പോൾ, അത് നിങ്ങളുടെ “ഫണ്ട്സ്” എന്ന വിഭാഗത്തില്‍ കാണാനാകും.
  • പിൻവലിക്കലുകൾ — ലിസ്റ്റിംഗിന് ശേഷം കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് YGG പിൻവലിക്കാൻ കഴിയും.

 YGG-യെ കുറിച്ച്

വെർച്വൽ ലോകത്തെ നോൺ-ഫൻജിബിൾ ടോക്കണുകളിൽ (NFT-കൾ) നിക്ഷേപം നടത്തുന്ന ഒരു വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപനം (DAO) ആണ് യീൽഡ് ഗിൽഡ് ഗെയിംസ് (YGGs). ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ സമ്പദ്വ്യവസ്ഥക്ക് രൂപം നൽകുക, യൂട്ടിലിറ്റി പരമാവധി വർദ്ധിപ്പിക്കുന്നതിനും തങ്ങളുടെപങ്കാളികളുമായി വരുമാനം പങ്കിടുന്നതിനുമായി തങ്ങളുടെ ആസ്തികൾ ഒപ്റ്റിമൈസ് ചെയ്യുക എന്നിവയാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങൾ. വെർച്വൽ ലോകങ്ങളിലും ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഗെയിമുകളിലും ഉപയോഗിക്കുന്ന NFT-കളിൽ നിക്ഷേപം നടത്തി പണം സമ്പാദിക്കുന്ന കളിക്കാരുടെയും നിക്ഷേപകരുടെയും ഒരു കമ്മ്യൂണിറ്റിക്ക്, ഡീസെന്‍ട്രലൈസ്ഡ് ഗെയിമുകളില്‍ യീൽഡ് ഗിൽഡ് ഗെയിംസ് രൂപംകൊടുത്തിട്ടുണ്ട്. കോവിഡ് മൂലം, കളിച്ചു സമ്പാദിക്കാനാകുന്ന (play-to-earn) ഗെയിമുകളിൽ പങ്കെടുക്കുന്നതിൽ ആളുകൾ കൂടുതൽ തൽപ്പരരായി, ഇത് പ്ലാറ്റ്ഫോമിനു വലിയ ജനപ്രീതി നേടിക്കൊടുത്തു.

  • ട്രേഡിംഗ് വില (ഇത് എഴുതുന്ന സമയത്ത്): $0.5597 USD
  • ഗ്ലോബൽ മാർക്കറ്റ് ക്യാപ് (ഇത് എഴുതുന്ന സമയത്ത്): $63,991,573 USD
  • ഗ്ലോബൽ ട്രേഡിംഗ് വോള്യം (ഇത് എഴുതുന്ന സമയത്ത്): $12,885,888 USD
  • സർക്കുലേറ്റിംഗ് സപ്ലൈ: 114,374,547.63 YGG
  • ആകെ സപ്ലൈ: 1,000,000,000 YGG

നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ 

ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀

റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന വിപണി റിസ്‌കിനു വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്ത ടോക്കണുകൾ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ റിസ്ക് വിലയിരുത്തൽ നടത്തുന്നുവെന്ന് ഉറപ്പാക്കുക, കാരണം അവ പലപ്പോഴും വലിയ വില ചാഞ്ചാട്ടത്തിന് വിധേയമാണ്. ഉയർന്ന ഗുണനിലവാരമുള്ള കോയിനുകൾ തിരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, പക്ഷേ നിങ്ങളുടെ വ്യാപാര നഷ്ടങ്ങൾക്ക് WazirX ഉത്തരവാദിയായിരിക്കില്ല.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply