Skip to main content

ഇന്ത്യയില്‍ Shiba Inu കോയിന്‍ (SHIB) എങ്ങനെ വാങ്ങാം (How To Buy Shiba Inu Coin (SHIB) In India)

By നവംബർ 1, 2021മെയ്‌ 12th, 20223 minute read
How-to-buy-Shibu-Inu-Coin-SHIB-in-India-WazirX

ഒരു മീം-അധിഷ്‌ഠിത      ക്രിപ്‌റ്റോ കറൻസി ഒരാഴ്ചയ്ക്കുള്ളില്‍ ഗണ്യമായ വളർച്ച കൈവരിച്ചു. അതെ, നിങ്ങൾ കേട്ടത് ശരിയാണ്! മീം അടിസ്ഥാനമാക്കിയുള്ളതു തന്നെ. പുതിയ തലമുറയുടെ      ആശയങ്ങളാണ് ഇന്ന് വ്യവസായത്തെ ഭരിക്കുന്നത് എന്ന് നമുക്ക് പറയാം. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, ഈ ക്രിപ്‌റ്റോകറൻസിയെ കുറിച്ചും അതിന്‍റെ ഭാവി സാധ്യതകളെ കുറിച്ചും ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണിത്.

നിങ്ങളില്‍ മിക്കവര്‍ക്കും മനസിലായിരിക്കും – ഞങ്ങൾ സംസാരിക്കുന്നത് ഷിബ ഇനു (Shiba Inu) കോയിനിനെ കുറിച്ചാണ്. ഷിബ (Shiba) ടോക്കണുകൾ എന്നും ഇത് അറിയപ്പെടുന്നു. ഈ ക്രിപ്‌റ്റോകറൻസിയുടെ മൂല്യത്തിൽ 35% വർധനയാണ് ഉണ്ടായത്. ക്രിപ്‌റ്റോകറൻസികളുടെ കോയിൻബേസ് ലിസ്റ്റിൽ ഇതിനെ ചേർത്തതിന് തൊട്ടു പിന്നാലെയായിരുന്നു ഈ കുതിച്ചുകയറ്റം.

ഈ ടോക്കണ്‍ Dogecoin കില്ലര്‍ എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മാർക്കറ്റ് ക്യാപിറ്റലൈസേഷന്‍റെ കാര്യത്തില്‍ മികച്ച 100 നാണയങ്ങളിൽ ഒന്നാണിത്. ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും വലിയ പ്രാധാന്യ നേടിയതിനാല്‍, ഈ കോയിനിന്‍റെ വിശദാംശങ്ങൾ, അതിന്‍റെ നിരക്ക്, അത് ഉണ്ടാക്കാൻ പോകുന്ന സ്വാധീനം എന്നിവ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.      

എന്താണ് Shiba Inu കോയിനുകള്‍?

നമുക്ക് തികച്ചും       അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്ന് ആരംഭിക്കാം. 2020 ഓഗസ്റ്റിൽ റിയോഷി എന്ന അജ്ഞാതൻ സൃഷ്ടിച്ച വികേന്ദ്രീകൃത ക്രിപ്‌റ്റോ കറൻസിയാണ് Shiba ടോക്കണുകൾ.

“ഷിബ ഇനു” എന്ന ജാപ്പനീസ് നായ ഇനത്തെ അടിസ്ഥാനമാക്കിയാണ് കറൻസിയുടെ പേര് നിശ്ചയിച്ചത്. Dogecoin-ന്‍റെ ചിഹ്നത്തില്‍ ഇതിന്‍റെ ചിത്രമാണുള്ളത്. Dogecoin ഉം Shiba Inu നാണയവും ഒരു തമാശയായിട്ടാണ് ആരംഭിച്ചത്, എന്നാൽ പുതുതലമുറക്കാർ      ഇതിനെ ഏറെ മുന്നോട്ടുകൊണ്ടുപോയി. 

Ethereum ബ്ലോക്ക്ചെയിനില്‍ സൃഷ്ടിച്ച ERC-20 ആള്‍ട്ട്കോയിനാണ് Shiba Inu. വ്യത്യസ്‌ത സപ്ലൈകളുള്ള മൂന്ന് ടോക്കണുകളുടെ ഒരു ഇക്കോസിസ്റ്റം നിർമ്മിക്കാനുള്ള ഉദ്ദേശ്യമുണ്ടെന്ന് ടോക്കണിന്‍റെ വൈറ്റ് പേപ്പറിൽ       പ്രസ്താവിച്ചിട്ടുണ്ട്. ShibaSwap-ൽ ഉപയോഗത്തിലുള്ള മറ്റ് രണ്ട് ടോക്കണുകൾ Leash, Bone എന്നിവയാണ്. ഒരു ക്വാഡ്രില്യണിന്‍റെ മുഴുവൻ കളക്ഷനോടു കൂടി, ഫൗണ്ടേഷന്‍റെ കറൻസിയായി Shiba Inu നാണയം പ്രവർത്തിക്കുന്നു, ടോക്കണിന്‍റെ ഉത്തരവാദിത്തമുള്ള ടീം ShibaSwap എന്ന വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചും സൃഷ്‌ടിച്ചിട്ടുണ്ട്. അത് ഉപഭോക്താക്കളെ ഡിഗ്, ഹറി, ഫെച്ച് എന്നിവയ്ക്ക് അനുവദിക്കുന്നു. ഈ പദങ്ങൾ യഥാക്രമം ലിക്വിഡിറ്റി, സ്റ്റേക്ക് കോയിനുകള്‍     , റിട്രീവ് കോയിനുകള്‍      എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. 

Get WazirX News First

* indicates required

നിങ്ങള്‍ ഇതിനകം ശ്രദ്ധിച്ചിരിക്കാം, മിക്ക SHIBA പദപ്രയോഗങ്ങളും എന്തെങ്കിലും തരത്തില്‍ നായ്ക്കളുമായി ബന്ധപ്പെട്ടതാണ്. ഇതിനെ കുറിച്ചുള്ള എലോൺ മസ്‌കിന്‍റെയും മീമുകളില്‍ താല്‍പ്പര്യമുള്ള നിരവധി നിക്ഷേപകരുടെയും ട്വീറ്റുകളുടെ സ്വാധീന ഫലമായി, ക്രിപ്റ്റോ വിപണി പലപ്പോഴും പട്ടികളുടെ കൂട് പോലെയായി.

ഈ ക്രിപ്‌റ്റോകറൻസിയുടെ ആശയവും പേരുകളും പോലെ, അതിന്‍റെ നിരക്കുകളും ചെറിയ കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ഉദാഹരണത്തിന്, എലോൺ മസ്‌ക് ഒരു Shiba pup സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, നാണയത്തിന്‍റെ വില 300% ആയി ഉയർന്നു. അതുപോലെ, 2021 മെയ് 13 ന്, റഷ്യൻ-കനേഡിയൻ പ്രോഗ്രാമറും എഴുത്തുകാരനുമായ വിറ്റാലിക് ബ്യൂട്ടറിൻ, ഇന്ത്യ കോവിഡ്-ക്രിപ്റ്റോ റിലീഫ് ഫണ്ടിലേക്ക് 50 ട്രില്യൺ SHIBA ടോക്കണുകൾ സംഭാവന ചെയ്തതും നിരക്കിനെ സ്വാധീനിച്ചു.

എന്തുകൊണ്ടാണ് Shiba Inu കോയിനിന് ഇത്ര പ്രചാരം?

Dogecoins-നു ശേഷം ജനപ്രീതി നേടിയ നിരവധി പെറ്റ് നാണയങ്ങളിൽ ഒന്നാണ് Shiba ടോക്കണുകൾ. ക്രിപ്‌റ്റോകറൻസിയെ പൂർണ്ണമായി മനസ്സിലാക്കാതെ ആളുകൾ എങ്ങനെയാണ് വാങ്ങിയതെന്ന് കാണിക്കാൻ ആരംഭിച്ച ഒരു പാരഡി കറൻസിയാണ് Dogecoins. പല ബഹുരാഷ്ട്ര കമ്പനികളേക്കാളും ഉയർന്ന മാർക്കറ്റ് ക്യാപ് ഉണ്ടാക്കിയ, കറൻസിക്ക് ഒരിക്കലും ഒരു പ്രവർത്തനവും ഉണ്ടായിരുന്നില്ല എന്നത് വിരോധാഭാസമാണ്. ലളിതമായി പറഞ്ഞാൽ, ‘നഷ്ടപ്പെടാന്‍ ഇടവരരുത് (FOMO – Fear of missing out)’ എന്ന പുതുതലമുറ      ആശയം കാരണമാണ് Shiba Inu കോയിന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. Dogecoins വളര്‍ച്ചാ ഘട്ടത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയ നിക്ഷേപകർ ഇപ്പോൾ അടുത്ത Dogecoin-നു വേണ്ടി തിരയുകയാണ്.

ഇത് മാത്രമാണ് ഈ ക്രിപ്റ്റോ കറന്‍സിയുടെ വൻ ജനപ്രീതിക്ക് കാരണമായത്. എന്നിരുന്നാലും, Dogecoin– ഉം Shiba Inu നാണയവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ShibaSwapന്‍റെ സാന്നിധ്യമാണ്. ഒരു വികേന്ദ്രീകൃത എക്സ്ചേഞ്ചിന്‍റെ സാന്നിധ്യം SHIB-നെ Ethereum-ലെ വികേന്ദ്രീകൃത സാമ്പത്തിക ഇക്കോസിസ്റ്റത്തിന്റെ       ഭാഗമാക്കുന്നു. വരുമാനം നേടുന്നതും ടോക്കണുകൾ സ്വാപ്പ് ചെയ്യുന്നതും പോലെ എക്സ്ചേഞ്ചിന്‍റെ ചില കാര്യങ്ങള്‍ ആക്‌സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. Dogecoins-ല്‍ നമ്മള്‍ക്ക് സാധ്യമാകാത്ത പ്രവര്‍ത്തനങ്ങളാണിവ.. 

ഇന്ത്യയില്‍ Shiba Inu കോയിനിന്‍റെ വിലയെന്താണ്?

SHIB-ന്‍റെ വില INR നിരക്കില്‍ – 2021 ഒക്ടോബർ 25 ലെ കണക്ക് പ്രകാരം ₹ 0.003090 ആണ്. Shiba Inu കോയിൻ വളരെ ചാഞ്ചാട്ട സ്വഭാവമുള്ള ക്രിപ്‌റ്റോകറൻസിയാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യയില്‍ Shiba Inu കോയിന്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍

Shiba Inu കോയിനുകള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അധികം       ഇന്ത്യൻ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകൾ ഇല്ല. ഈ ക്രിപ്‌റ്റോകറൻസി ഇന്ത്യൻ രൂപയിൽ ട്രേഡ് ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്ത ആദ്യ കമ്പനിക               ണ് WazirX, ഇന്ത്യയിലെ shiba inu-ന്‍റെ വില പരിശോധിക്കുക. ഇന്ത്യയിലെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ, WazirX-ന്‍റെ app ഉപയോഗിച്ച് നിങ്ങൾക്ക് എങ്ങനെ SHIB വാങ്ങാം എന്നു നോക്കാം     :

  1. സാധുവായ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കി സൈന്‍ അപ്പ് ചെയ്യുക.
wazirx signup
  1. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും പോലെ സാധുവായ ഡോക്യുമെന്‍റുകള്‍ നല്‍കി KYC പൂര്‍ത്തിയാക്കുക.
Wazirx app verification signup
Graphical user interface, application, websiteDescription automatically generated

2. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ഫണ്ട് ചേർക്കുന്നതിന് സാധ്യമായ വ്യത്യസ്ത ഡിപ്പോസിറ്റ്      രീതികളിൽ നിന്ന് തെരഞ്ഞെടുക്കുക.

wazirx app adding fund

3. ക്യുക്ക് ബയ്-ൽ നിന്നോ ബയ്/സെല്‍ എന്ന ഓപ്ഷനിലൂടെയോ Shiba Inu വാങ്ങുക 

buy shiba inu india wazirx app

4. നിങ്ങളുടെ ഓർഡർ നൽകുക. ഓർഡർ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, ക്രിപ്‌റ്റോ നിങ്ങളുടെ WazirX Wallet-ൽ പ്രതിഫലിക്കും!

ഇന്ത്യയില്‍ Shiba Inu കോയിനിന്‍റെ ഭാവി 

നിലവിലെ സാഹചര്യം അത്ര പ്രോത്സാഹജനകമല്ലെങ്കിലും , SHIBA ടോക്കണിനെ കുറിച്ചുള്ള നല്ല വാർത്തകളും പറയാനുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ, Shiba Inu കോയിനിന് അതിന്‍റെ വിലയിൽ 30% വർധന കാണാനാകും. നിങ്ങൾ ഇന്ന് നിക്ഷേപിച്ചാൽ അടുത്ത വർഷത്തിന്‍റെ തുടക്കത്തോടെ, നിങ്ങൾക്ക് ഈ കോയിന്‍ 90% റിട്ടേണ്‍ നല്‍കുമെന്ന് ചില വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫാളിംഗ് വെഡ്ജ് പാറ്റേണിൽ നിന്ന് പുറത്തു കടക്കുന്നതിലൂടെ, Shiba Inu കോയിൻ അടുത്തകാലത്ത് ചില ബുള്ളിഷ് പ്രവണതകള്‍ കാണിക്കുന്നു. കൂടാതെ, Shiba ടോക്കൺ അടുത്തിടെ ചില ഉറച്ച നിരക്കുകൾ പ്രകടമാക്കിയിട്ടുണ്ട്. ഈ സ്ഥിതിവിവരക്കണക്ക് നോക്കുമ്പോൾ, ശുഭോദർക്കമായ  ഭാവിയാണ് SHIB വാഗ്ദാനം ചെയ്യുന്നത് 

ഉപസംഹാരം 

നിലവിൽ, നിക്ഷേപങ്ങളിൽ നിന്ന് നേരത്തേ ലാഭം കിട്ടാതെ പോയവർക്കൊക്കെ  അത്  വാഗ്ദാനം ചെയ്യുന്നതാണ് Shiba Inu കോയിന്‍. Fxstreet.com ഒരു വിശകലനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ, Shiba Inu-ന്‍റെ വിലയിലെ ചലനം അമിതമായി മുന്നേറിയിരുന്ന സാഹചര്യത്തില്‍ ചെറിയ ഹ്രസ്വകാല തിരുത്തലുകൾ സാധാരണമാണ്. ഈ നിക്ഷേപ സാധ്യതയിൽ പങ്ക് ചേരാനും      പിന്നീട് നേട്ടങ്ങൾ കൊയ്യാനും നിക്ഷേപകർക്ക് നിലവിലെ ഈ കാത്തിരിപ്പ് വേള      ഉപയോഗിക്കാം. കാരണം Shiba Inu കോയിനിന് ഒട്ടേറെ ഭാവിസാധ്യതകളു     ണ്ടെന്നതിൽ സംശയമില്ല     .

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply