Skip to main content

WazirX-ൽ ഒരു അക്കൗണ്ട് എങ്ങനെ തുറക്കാം? (How to open an account on WazirX?)

By ഏപ്രിൽ 26, 2022മെയ്‌ 26th, 20222 minute read
WazirX-logo-banner

പ്രിയ സുഹൃത്തുക്കളേ!

നിങ്ങളുടെ ക്രിപ്റ്റോ യാത്രയുടെ ഭാഗമായിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങളെ സഹായിക്കാൻ WazirX ഇവിടെ ഉണ്ടെന്ന വിശ്വാസത്തോടെ ഇരിക്കുക. നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷം, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ ഇവിടെ  ബന്ധപ്പെടാവുന്നതാണ്.

WazirX ഗൈഡുകൾ

WazirX-ൽ ഒരു അക്കൗണ്ട് തുറക്കൽ

WazirX-നൊപ്പമുള്ള നിങ്ങളുടെ ക്രിപ്റ്റോ യാത്രയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം, ആദ്യം നിങ്ങൾ  സൈൻ അപ്പ്  ചെയ്യേണ്ടതുണ്ട്. എങ്ങനെ ആരംഭിക്കാമെന്ന് ഘട്ടം ഘട്ടമായി നമുക്ക് മനസ്സിലാക്കാം:

ഘട്ടം 1: 

Get WazirX News First

* indicates required

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ വെബ്സൈറ്റ് തുറക്കുക

മൊബൈൽ ആപ്ലിക്കേഷനിലെ ഹോം സ്ക്രീൻ:

Graphical user interface, applicationDescription automatically generated

വെബിലെ ഹോം സ്ക്രീൻ:

Graphical user interfaceDescription automatically generated

ഘട്ടം 2: 

മൊബൈൽ: ഹോം സ്ക്രീനിൽ ‘ഗെറ്റ് സ്റ്റാര്‍ട്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക.

A screenshot of a computer screenDescription automatically generated with medium confidence

അല്ലെങ്കിൽ ആപ്ലിക്കേഷനു മുകളിൽ ഇടത് കോണിലുള്ള ” സെറ്റിംഗ്‍സ്” എന്നതിൽ ക്ലിക്ക് ചെയ്യുക

Graphical user interface, applicationDescription automatically generated

വെബ്: ഇപ്പോൾ സൈൻ അപ്പ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Graphical user interfaceDescription automatically generated

ഘട്ടം 3: 

മൊബൈൽ: 

  1. നിങ്ങളുടെ ഇമെയിൽ വിലാസം നൽകിയിട്ട് ഒരു പാസ്‍വേഡ് തെരഞ്ഞെടുക്കുക.
  2. നിങ്ങൾക്ക് റഫറൽ കോഡ് ഉണ്ടെങ്കിൽ അത് നൽകുക.
  3. സൈൻ അപ്പിൽ ക്ലിക്ക് ചെയ്യുക

ദയവായി ശ്രദ്ധിക്കുക: “സൈൻ അപ്പിൽ” ക്ലിക്ക് ചെയ്യുന്നതിന് മുമ്പ്  സേവന നിബന്ധനകൾ (താഴെ കൊടുത്തിരിക്കുന്നു) വായിക്കുക.  സൈൻ അപ്പ് ചെയ്യുന്നതിലൂടെ, ഞങ്ങളുടെ സേവന നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നു. 

Graphical user interface, applicationDescription automatically generated

വെബ്:

ഘട്ടം 4: 

  1.  അക്കൗണ്ട് പരിശോധിച്ചുറപ്പാക്കുന്ന പ്രക്രിയയുമായി മുന്നോട്ട് പോകുക.
Graphical user interface, application, TeamsDescription automatically generated
  • വെരിഫിക്കേഷന്‍ ഇമെയിൽ: 
  1. വെരിഫിക്കേഷന്‍ മെയിലിനായി നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കുക
  2. “വെരിഫൈ ഇമെയിൽ” ബട്ടണിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഇമെയിലിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടു ഫാക്റ്റർ ഓതന്‍റിക്കേഷൻ
  1. നിങ്ങളുടെ ഇഷ്ടപ്പെട്ട സുരക്ഷാ മോഡ് തിരഞ്ഞെടുക്കുക.
  2. നിങ്ങളെ സുരക്ഷയുടെ കാര്യത്തില്‍, ഞങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ഉണ്ട്:
    1.  ഓതന്‍റിക്കേറ്റർ ആപ്പ് (ഉയർന്ന സുരക്ഷിതത്വം: ശുപാർശ ചെയ്യുന്നത്)
    2. മൊബൈൽ SMS (മിതമായ സുരക്ഷിതത്വം)
    3. ഒന്നുമില്ല  (സുരക്ഷിതമല്ല)

മൊബൈൽ:

Graphical user interface, applicationDescription automatically generated

വെബ്: 

Graphical user interface, applicationDescription automatically generated
  • ഓതന്‍റിക്കേറ്റർ ആപ്പ്
  1. നൽകിയിരിക്കുന്ന കോഡ് സ്കാൻ ചെയ്യാൻ ഗൂഗിൾ ഓതന്‍റിക്കേറ്റർ അല്ലെങ്കിൽ  Authy ഡൗൺലോഡ് ചെയ്യുക 
  2. കോഡ് സ്കാൻ ചെയ്യുക
  3. നെക്സ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക

മൊബൈൽ

Graphical user interface, applicationDescription automatically generated

വെബ്സൈറ്റ്

  1. ഒരു മൊബൈൽ ഉപകരണത്തിൽ ഗൂഗിൾ ഓതന്‍റിക്കേറ്റർ അല്ലെങ്കിൽ Authy ഡൗൺലോഡ് ചെയ്യുക.
  2. ഓതന്‍റിക്കേറ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ച് തന്നിരിക്കുന്ന കോഡ് സ്കാൻ ചെയ്യുക. 
  • മൊബൈൽ SMS
  1. നിങ്ങളുടെ ഫോൺ നമ്പർ നൽകുക.
Graphical user interface, application, WordDescription automatically generated
  1. സെന്‍ഡ് OTP  എന്നതിൽ ക്ലിക്ക് ചെയ്യുക
  2. കിട്ടിയ OTP നൽകുക
A picture containing applicationDescription automatically generated
  1. ഇമെയിൽ വഴി അയച്ച അഭ്യർത്ഥന അംഗീകരിക്കുക
Graphical user interface, text, applicationDescription automatically generated
Graphical user interface, text, applicationDescription automatically generated
  • ഒന്നുമില്ല (None): ടു-ഫാക്റ്റർ ഓതന്റിക്കേഷൻ ഇല്ലാതെ മുന്നോട്ടു പോകാൻ ഈ ഓപ്ഷൻ ഉപയോക്താവിനെ പ്രാപ്തമാക്കുന്നു.

ഇത്രയേ ഉള്ളൂ. നിങ്ങൾ ഇപ്പോൾ WazirX അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചിരിക്കുന്നു. KYC പ്രക്രിയയുമായി മുന്നോട്ട് പോകുക എന്നതാണ് അടുത്ത ഘട്ടം, അതിനുശേഷം നിങ്ങൾക്ക് ട്രേഡിംഗ് നടത്താം. KYC പ്രക്രിയ എങ്ങനെ പൂർത്തിയാക്കാമെന്ന് മനസിലാക്കാൻ, നിങ്ങൾക്ക് ഞങ്ങളുടെ ഇനിപ്പറയുന്ന ഗൈഡുകൾ പരിശോധിക്കാം. 

സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു!!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply