Skip to main content

ഉപയോക്താക്കൾക്കായി WazirX സമർപ്പിത ഫോൺ പിന്തുണ അവതരിപ്പിക്കുന്നു (WazirX Introduces Dedicated Phone Support For Users)

By ജൂലൈ 2, 2021മെയ്‌ 9th, 20222 minute read
WazirX-logo-banner

നമസ്കാരം! കൃത്യസമയത്ത് ഉപഭോക്തൃ പിന്തുണ ലഭിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പ്രത്യേകിച്ച് നിങ്ങളുടെ പണം ഉൾപ്പെട്ടിരിക്കുന്ന സമയങ്ങളിൽ. ഞങ്ങൾ നിങ്ങൾക്കായി ഒരു സമർപ്പിത ടെലിഫോണിക് പിന്തുണ അവതരിപ്പിച്ചിരിക്കുന്ന കാര്യം ഈ കുറിപ്പിൽ നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്! അതെ, നിങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ സപ്പോർട്ട് ടീമിനെ നേരിട്ട് വിളിക്കാം.

ഉപയോക്താക്കൾക്കായി സമർപ്പിത ഫോൺ പിന്തുണ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് WazirX.

WazirX ഫോൺ പിന്തുണയെ എങ്ങനെ ബന്ധപ്പെടാം?

യഥാർത്ഥത്തിൽ, അത് വളരെ ലളിതമാണ്, നിങ്ങൾക്ക് ഞങ്ങളെ 0124-6124101 / 0124-4189201 എന്ന നമ്പറിലോ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറായ 1800-309-4449-ലോ വിളിക്കാം.

ഞങ്ങളുടെ സമർപ്പിത ഫോൺ സപ്പോർട്ട് ടീം എല്ലാ ദിവസവും (അതെ, വാരാന്ത്യങ്ങളിലും!) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ലഭ്യമാണ്! എന്തെങ്കിലും സംശയങ്ങൾ, ഉൽപ്പന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള സപ്പോർട്ട് ടിക്കറ്റ് റെസലൂഷൻ വേഗത്തിലാക്കുന്നതിനു പോലും നിങ്ങൾക്ക് ഞങ്ങളുടെ സപ്പോർട്ട് ടീമിനെ വിളിക്കാം.

Get WazirX News First

* indicates required

ഞങ്ങളുടെ ഫോൺ സപ്പോർട്ട് ടീം തിങ്കൾ മുതൽ ഞായർ വരെ 9 AM മുതൽ 6 PM IST വരെ ലഭ്യമാണ്.

കാത്തിരിക്കൂ, കൂടുതൽ ഉണ്ട്!

കഴിഞ്ഞ കുറച്ച് മാസങ്ങളായി, സൈനപ്പുകളിലും വോളിയങ്ങളിലും അഭൂതപൂർവമായ വളർച്ചയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. 2021 ഫെബ്രുവരി മുതൽ ഞങ്ങൾക്ക് ലഭിക്കുന്ന ശരാശരി പിന്തുണ അഭ്യർത്ഥനകളുടെ എണ്ണം 400% വർധിപ്പിക്കാനും ഇത് കാരണമായി. ഞങ്ങളുടെ സപ്പോർട്ട് ടീമിൽ 40%-ത്തിലധികം പേർക്ക് നേരിട്ടോ അല്ലാതെയോ കോവിഡ്-19 ബാധിച്ചതിനാൽ കോവിഡ് തീർച്ചയായും കാര്യങ്ങൾ എളുപ്പമാക്കിയില്ല.

കൂടുതൽ ട്രാഫിക് കൈകാര്യം ചെയ്യാൻ ഞങ്ങളുടെ ടീമിനെയും സംവിധാനങ്ങളെയും ഞങ്ങൾ പഠിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഞങ്ങളുടെ ട്രേഡിംഗ് എഞ്ചിൻ നവീകരിക്കുന്നതിനായി ഞങ്ങൾ പ്രോജക്റ്റ് റാഫ്താറിൽ പ്രവർത്തിക്കുന്നു. ഞങ്ങളുടെ ടീമിനെ കുറിച്ച് നിങ്ങളുമായി ചില അതിശയകരമായ സ്ഥിതിവിവരക്കണക്കുകൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു:

  • ഞങ്ങളുടെ സപ്പോർട്ട് ടീമിനെ ഞങ്ങൾ 400% വർദ്ധിപ്പിച്ചു, അവർ അവിരാമം പ്രവർത്തനം തുടരുന്നു.
  • മെയ് മാസത്തിൽ ഒരു ഉപയോക്താവിന് ആദ്യ മറുപടി നൽകാൻ ടീമിന് ഏകദേശം 6 ദിവസമെടുത്തെങ്കിൽ ഇന്ന് ഞങ്ങൾക്ക് അതിന് വെറും 14 മണിക്കൂർ മതി! 
  • ഇന്ന്, ഞങ്ങളുടെ സപ്പോർട്ട് ടീം സാധാരണയായി ഒരു പിന്തുണ അഭ്യർത്ഥന 4 ദിവസത്തിനുള്ളിൽ പരിഹരിക്കുന്നു. പരിഹാരം നൽകാൻ മെയ് മാസത്തിൽ ഞങ്ങൾക്ക് 16 ദിവസം വേണമായിരുന്നു, 

ശ്രദ്ധിക്കുക: ഞങ്ങൾ തത്സമയ ചാറ്റും ഉടൻ പ്രവർത്തനക്ഷമമാക്കും!സുഹൃത്തുക്കളേ, ഞങ്ങളെ എപ്പോഴും പിന്തുണച്ചതിന് നന്ദി! ഞങ്ങൾ ദിനംപ്രതി മെച്ചപ്പെട്ടുകൊണ്ടിരിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply