Skip to main content

ഇന്ത്യയിൽ Cardano എങ്ങനെ വാങ്ങാം (How to Buy Cardano in India)

By ജൂൺ 14, 2021മെയ്‌ 10th, 20224 minute read

Cardano

മൂന്നാം തലമുറയിലെ ഒരു വികേന്ദ്രീകൃത പ്രൂഫ്-ഓഫ്-സ്റ്റേക്ക് ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോം ആണ് Cardano. Ethereum-നോട് വളരെ സാമ്യമുണ്ടെങ്കിലും, Cardano അതിന്‍റെ അപ്‌ഡേറ്റുകൾക്കുള്ള പ്രാഥമിക യൂണിറ്റുകളായി പിയർ-റിവ്യൂഡ് ശാസ്ത്ര ഗവേഷണത്തെ ആശ്രയിക്കുന്നു. OHK, Cardano ഫൗണ്ടേഷൻ, EMURGO എന്നിവ Cardano-യുടെ വികസനത്തിന് കൂട്ടുത്തരവാദികളാണ്. IOHK-യും കാർഡാനോ ഫൗണ്ടേഷനും ലാഭേച്ഛയില്ലാത്ത ഫൗണ്ടേഷനുകളാണ്; EMURGO ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.

Cardano നിർമ്മിക്കാൻ ഉത്തരവാദിത്തമുള്ള IOHK, പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകൾ പ്രയോഗത്തിൽ വരുത്തുന്നതിനു മുമ്പ്, അവ വികസിപ്പിക്കാനാകുന്നതാണെന്ന് ഉറപ്പാക്കാൻ വേണ്ടി അവ വിശകലനം ചെയ്യാനും വിലയിരുത്താനുമായി ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധരുടെ ഒരു ടീമിനെ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

Cardano പ്രവർത്തിക്കുന്നത് “ada” എന്ന ക്രിപ്‌റ്റോകറൻസിയിലാണ്. ഐഡന്‍റിറ്റി അഡ്മിനിസ്ട്രേഷനും സ്റ്റോക്ക് ട്രെയ്സ് ചെയ്യാനും വേണ്ടി ഇത് ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

കൂടാതെ, ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും അതിന്‍റെ ബ്ലോക്ക്ചെയിനിൽ നടക്കുന്ന ഇടപാടുകൾ ആധികാരികമാക്കുന്നതിനും വേണ്ടി കാർഡാനോ അതിന്‍റെ പ്രൂഫ്-ഓഫ്-സ്റ്റെയ്ക്ക് അൽഗോരിതമായി Ouroboro ഉപയോഗിക്കുന്നു.

Get WazirX News First

* indicates required

Cardano ചരിത്രം

Ethereum-ന്‍റെ സഹസ്ഥാപകനായ ചാൾസ് ഹോസ്കിൻസൺ 2015-ൽ cardano വികസിപ്പിക്കാൻ തുടങ്ങി. 2017-ൽ അത് പ്രവർത്തനം ആരംഭിച്ചു. സ്‌മാർട്ട് കരാറുകൾ, ബന്ധിപ്പിച്ചതും വികേന്ദ്രീകൃതവുമായ ഒരു സംവിധാനം സൃഷ്‌ടിക്കുക എന്നിങ്ങനെയുള്ള സമാന ആവശ്യങ്ങൾക്കായി ADA -യും ETH -ഉം ഉപയോഗിക്കുന്നുണ്ട്. 

Ethereum-ന്‍റെ ആധുനികവൽക്കരിച്ച പതിപ്പാണ് കാർഡാനോ, കാരണം അത് മൂന്നാം തലമുറയാണ്, Ethereum രണ്ടാം തലമുറയും. മാത്രമല്ല, ആഗോളതലത്തിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് ഇതിന്‍റെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.

ഐഡന്‍റിറ്റി മാനേജ്‌മെന്‍റും ട്രെയ്സ് ചെയ്യാനുള്ള ശേഷിയുമാണ് cardano-യുടെ പ്രധാന ഉപയോഗങ്ങൾ. വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ ശേഖരണം ഉൾപ്പെടുന്ന മെത്തേഡുകളെ കാര്യക്ഷമമാക്കാൻ ഐഡന്‍റിറ്റി മാനേജ്മെന്‍റ് സഹായിക്കുന്നു. ഒരു ഉൽപ്പന്നത്തിന്‍റെ ഉത്ഭവം മുതൽ പൂർത്തീകരണം വരെയുള്ള നിർമ്മാണ മാർഗ്ഗങ്ങൾ പിന്തുടരാനും പരിശോധിക്കാനും വ്യാജ ഉൽപ്പന്ന വിപണി ഇല്ലാതാക്കാനും ട്രെയ്സബിലിറ്റിവിനിയോഗിക്കുന്നു.

ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായി അറിയപ്പെടുന്ന, 19-ാം നൂറ്റാണ്ടിലെ പ്രഭു കുടുബാംഗവും ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനുമായിരുന്ന അഡാ ലവ്ലേസിന്‍റെ പേരിലാണ് കാർഡാനോയുടെ ഡിജിറ്റൽ കറൻസി ആയ “Ada,” അറിയപ്പെടുന്നത്.

പ്രവർത്തനങ്ങൾ, സവിശേഷതകൾ, ടീം

cardano-യുടെ സ്ഥാപകന് BitShares, Ethereum പോലുള്ള വിജയകരമായ പ്രോജക്റ്റുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരു മികച്ച ഡെവലപ്മെന്‍റ് ടീം ഉണ്ട്.

ഒന്നിലധികം ലെയറുകൾ (സെറ്റിൽമെന്‍റ്, കമ്പ്യൂട്ടേഷണൽ ലെയർ) ഉപയോഗിക്കുന്ന ആദ്യത്തെ ബ്ലോക്ക്ചെയിൻ ഇതാണ്. ADA ക്രിപ്‌റ്റോകറൻസി വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. Cardano-യുടെ കണ്‍സെന്‍റ് മെക്കാനിസം പാരിസ്ഥിതികമായി കൂടുതല്‍ ഉചിതമായതാണ്.

Cardano നിബന്ധനകൾ

Cardano-യുടെ അൽഗോരിതമായ Ouroboros, ബ്ലോക്കുകൾ ഖനനം ചെയ്യാൻ പ്രൂഫ്-ഓഫ്-സ്റ്റെയ്ക്ക് (PoS) പ്രോട്ടോക്കോൾ ഉപയോഗിക്കുന്നു. ബ്ലോക്ക് പ്രൊഡക്ഷൻ പ്രക്രിയയിൽ ഊർജ്ജ ചെലവ് കുറയ്ക്കാനാണ് ഈ പ്രോട്ടോക്കോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിറ്റ്‌കോയിൻ ഉപയോഗിക്കുന്ന പ്രൂഫ്-ഓഫ്-വർക്ക് (PoW) അൽഗോരിതത്തിന്‍റെ പ്രവർത്തനത്തിന് വേണ്ട ഹാഷ് പവർ അല്ലെങ്കിൽ വലിയ കമ്പ്യൂട്ടിംഗ് ഉറവിടങ്ങളുടെ ആവശ്യകത ഇവിടെ ഇല്ല. 

cardano-യുടെ PoS സിസ്റ്റത്തിൽ, ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു നോഡിന്‍റെ കഴിവിനെ സ്റ്റാക്കിംഗ് നിർവ്വചിക്കുന്നു. ഒരു നോഡിന്‍റെ സ്റ്റേക്ക് എന്നത് ദീർഘകാലത്തേക്ക് അത് കൈവശം വയ്ക്കുന്ന ada-യുടെ അളവിന് തുല്യമാണ്.

ലിക്വിഡ് ഡെമോക്രസി

ഇത് നേരിട്ടുള്ള ജനാധിപത്യത്തിനും പ്രാതിനിധ്യ ജനാധിപത്യത്തിനും ഇടയിൽ പരിവര്‍ത്തനങ്ങള്‍ നടത്തുന്നു:

Cardano സവിശേഷതകൾ:

  • ആളുകൾ തങ്ങളുടെ നയങ്ങൾ നേരിട്ട് തീരുമാനിക്കുന്നു.
  • ആളുകൾ തങ്ങളുടെ നയങ്ങള്‍ക്കനുസരിച്ച് വോട്ട് ചെയ്യാൻ കഴിയുന്ന ഒരു പ്രതിനിധിക്കോ പ്രതിനിധികൾക്കോ തങ്ങളുടെ വോട്ടിംഗ് ഉത്തരവാദിത്തങ്ങൾ കൈമാറുന്നു.
  • പ്രതിനിധികൾക്ക് തന്നെ തങ്ങളുടെ വോട്ടിംഗ് ചുമതലകൾ അവർക്കു വേണ്ടി വോട്ടുചെയ്യാൻ കഴിയുന്ന മറ്റൊരു പ്രതിനിധിയെ ഏൽപ്പിക്കാൻ കഴിയും. ഒരു പ്രതിനിധിക്ക് തന്‍റെ പ്രതിനിധിയെ നിയോഗിക്കാൻ കഴിയുന്ന ഈ പ്രോപ്പർട്ടിയെ ട്രാൻസിറ്റിവിറ്റി എന്ന് വിളിക്കുന്നു.
  • തന്‍റെ വോട്ടിംഗ് ഡെലിഗേറ്റ് ചെയ്ത ഒരു വ്യക്തിക്ക് തന്‍റെ പ്രതിനിധികൾ തെരഞ്ഞെടുത്ത വോട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ, തന്‍റെ വോട്ട് തിരികെ എടുത്ത് തന്‍റെ നയത്തിനനുസരിച്ച് സ്വയം വോട്ട് ചെയ്യാം.

Cardano നേട്ടങ്ങൾ:

  • അവസാന നയരൂപീകരണത്തിൽ ഓരോ വ്യക്തിയുടെയും അഭിപ്രായത്തിന് ഒരു പങ്കുണ്ട്.
  • ഒരു പ്രതിനിധിയാകാൻ, നിങ്ങൾ ഒരു വ്യക്തിയുടെ വിശ്വാസം ആർജിക്കേണ്ടതുണ്ട്. ചെലവേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നിങ്ങൾ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടതില്ല.
  • നേരിട്ടുള്ളതും പ്രാതിനിധ്യ രീതിയിലുള്ളതുമായ ജനാധിപത്യങ്ങള്‍ക്ക് ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറാനുള്ള ഓപ്ഷനിലുടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നു.
  • ഇതിന് ഒരു സ്കെയിലബിൾ മോഡൽ ഉണ്ട്. തന്‍റെ നയങ്ങളിൽ വോട്ടുചെയ്യാൻ സമയമില്ലാത്ത ആർക്കും തന്‍റെ വോട്ടിംഗ് ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കാൻ കഴിയും.

Cardano പ്രവർത്തിക്കുന്നത് എങ്ങനെ

പ്രൂഫ്-ഓഫ്-സ്റ്റെയ്ക്ക് എന്ന സമവായ സംവിധാനം ഉപയോഗിച്ച് കാർഡാനോ നെറ്റ്‌വർക്ക് ഇടപാടുകൾ സ്ഥിരീകരിക്കുന്നു:

  1. ഇടപാടുകൾ പരിശോധിച്ചുറപ്പാക്കാൻ സഹായിക്കുന്ന ആളുകളെ വാലിഡേറ്റർമാർ എന്ന് വിളിക്കുന്നു.
  2. വാലിഡേറ്റർമാർ തങ്ങളുടെ ചില ADA നാണയങ്ങൾ മരവിപ്പിക്കേണ്ടതുണ്ട്., അതിനെ ‘സ്റ്റേയ്ക്ക്’ എന്നു വിളിക്കുന്നു 
  3. ഒരു വാലിഡേറ്റർ ഒരു ഇടപാട് പരിശോധിച്ചുറപ്പാക്കിക്കഴിഞ്ഞാൽ, അവർക്ക് ഒരു റിവാർഡായി കൂടുതൽ ADA ക്രിപ്‌റ്റോകറൻസി ലഭിക്കും.
  4. സ്റ്റെയ്ക്ക് കൂടുന്തോറും വാലിഡേറ്ററിന് റിവാർഡ് നേടാനുള്ള ഉയർന്ന അവസരമുണ്ട്!
  5. അവർക്ക് ലഭിക്കുന്ന നാണയങ്ങളുടെ അളവ് അവരുടെ “സ്റ്റെയ്ക്കിനെ” അടിസ്ഥാനപ്പെടുത്തിയുള്ളതാണ്..

ഈ സംവിധാനം കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ്, കുറഞ്ഞ വൈദ്യുതി മതിയാകും, അതായത് കുറഞ്ഞ ഇടപാട് ഫീസ്.

നിലവിലുള്ള മറ്റ് പ്രൂഫ്-ഓഫ്-സ്റ്റെയ്ക്ക് പ്രോട്ടോക്കോളുകളൊന്നും വാലിഡേറ്ററിനെ ക്രമരഹിതമായി തെരഞ്ഞെടുക്കുന്നത് വാഗ്ദാനം ചെയ്യുന്നില്ലെന്ന് cardano ടീം പറയുന്നു. അവരുടെ സ്റ്റാൻഡേർഡ് പ്രൂഫ്-ഓഫ്-സ്റ്റെയ്ക്ക് മോഡൽ എല്ലാവർക്കും പ്രതിഫലം നേടാനുള്ള ന്യായമായ അവസരം ഉറപ്പാക്കുന്നു.

ഇതിനെ “സത്യസന്ധമായ ഭൂരിപക്ഷം” എന്ന് വിളിക്കുന്നു, അതിനർത്ഥം ബ്ലോക്ക്ചെയിനിൽ കാര്യമായ സ്റ്റെയ്ക്കുള്ള (ഉദാഹരണത്തിന്, ധാരാളം ADA നാണയങ്ങൾ ഉള്ള) ആളുകൾക്ക് നെറ്റ്‌വർക്ക് സുരക്ഷിതവും സ്ഥിരവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാനാകും എന്നാണ്.

Cardano ഭാവിയും റോഡ്മാപ്പും 

ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ ആരു തന്നെയായാലും ഡാറ്റ വിതരണം ചെയ്തുകൊണ്ട് കാര്യങ്ങൾ അതുല്യമായ രീതിയിൽ ചെയ്യുന്ന ഒരു ബ്ലോക്ക്ചെയിൻ കാർഡാനോ നിർമ്മിക്കുന്നു.

നിങ്ങൾ നിങ്ങളുടെ സുഹൃത്തിന് 100 ADA നാണയങ്ങൾ അയച്ചെന്ന് കരുതുക. അപ്പോൾ ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്നത് നിങ്ങൾ രണ്ടുപേര്‍ മാത്രമാണ്. വാലിഡേറ്റർമാർ ഫണ്ടിന്‍റെ നീക്കം പരിശോധിക്കുമ്പോൾ, ഇടപാടുമായി ബന്ധപ്പെട്ട ഡാറ്റ നിലനിർത്തേണ്ടതുണ്ട്.

ഷാർഡിംഗ്” എന്ന പ്രോട്ടോക്കോൾ ഇൻസ്റ്റാൾ ചെയ്യാനും ടീം ലക്ഷ്യമിടുന്നു. കൂടുതൽ കൂടുതൽ ആളുകൾ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ, ഒരു സെക്കൻഡിൽ നടക്കുന്ന ഇടപാടുകളുടെ എണ്ണം വർധിക്കുകയാണ്.

2017 ന്‍റെ അവസാനത്തിൽ cardano ഒരു പരീക്ഷണം നടത്തി. അത് ബ്ലോക്ക്ചെയിനിനെ സെക്കൻഡിൽ 257 ഇടപാടുകൾ പ്രോസസ്സ് ചെയ്യാൻ സജ്ജീകരിച്ചുകൊണ്ടായിരുന്നു. ഇത് ബിറ്റ്‌കോയിന്‍, Ethereum എന്നിവയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

Ethereum പോലെ cardano-യും ഒരു നൂതന കരാർ പ്ലാറ്റ്‌ഫോമാണ്. എന്നിരുന്നാലും, ഒരു ലെയേർഡ് ആർക്കിടെക്ചറിലൂടെ cardano വികസനസാധ്യതയും സുരക്ഷയും നൽകുന്നു. ഒരു ശാസ്ത്രീയ സിദ്ധാന്തത്തിൽ നിന്നും ഗവേഷണാത്മകമായ ഒരു സ്ട്രാറ്റജിയിൽ നിന്നും വികാസംപ്രാപിച്ച ആദ്യത്തെ ബ്ലോക്ക്ചെയിൻ പ്ലാറ്റ്‌ഫോമാണിത്. അത് മാത്രമല്ല, ഹാസ്‌കെൽ പ്രോഗ്രാമിംഗ് ഭാഷയിൽ നിർമ്മിച്ച ആദ്യത്തെ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. ഡിജിറ്റൽ ഫണ്ടുകൾ അയക്കാനും സ്വീകരിക്കാനും ഇത് ഉപയോഗിക്കാം.

ലളിതമാക്കിയ ADA ട്രേഡിംഗ്

WazirX റാപ്പിഡ് ലിസ്റ്റിംഗ് ഇനീഷ്യേറ്റീവിന്‍റെ ഒരു ഭാഗമാണ് ADA. WazirX-ൽ ADA ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇതാ

  • നിക്ഷേപങ്ങൾ — നിങ്ങൾക്ക് മറ്റൊരു വാലറ്റിൽ നിന്ന് നിങ്ങളുടെ WazirX വാലറ്റിലേക്ക് ADA നിക്ഷേപിക്കാനാവില്ല.
  • ട്രേഡിംഗ് — ഞങ്ങളുടെ USDT അല്ലെങ്കിൽ BTC വിപണിയിൽ നിന്ന് നിങ്ങൾക്ക് ADA അനായാസം വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും.
  • പിൻവലിക്കലുകൾ — നിങ്ങളുടെ WazirX വാലറ്റിൽ നിന്ന് നിങ്ങൾക്ക് ADA പിൻവലിക്കാൻ കഴിയില്ല. പകരം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങളുടെ USDT അല്ലെങ്കിൽ BTC മാർക്കറ്റിൽ അത് വിൽക്കുക എന്നതാണ്.

Cardano എങ്ങനെ വാങ്ങാം

നിരവധി എക്സ്ചേഞ്ചുകൾ ഇന്ത്യയിൽ cardano നൽകുന്നു. ADA നാണയങ്ങൾ വാങ്ങുകയോ ട്രേഡിംഗ് നടത്തുകയോ ചെയ്യുന്നത് BTC, ETH മുതലായ ക്രിപ്‌റ്റോകറൻസികളുടെ ട്രേഡിംഗിന് സമാനമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ട്രേഡറെ തിരഞ്ഞെടുക്കണം, KYC-യ്ക്ക് ശേഷം ഒരു അക്കൗണ്ട് സൃഷ്‌ടിക്കുകയും നിങ്ങളുടെ വാലറ്റിൽ പണം നിക്ഷേപിക്കുകയും ട്രേഡിംഗ് ആരംഭിക്കുകയും വേണം. ഇന്ത്യയിലെ cardano-യുടെ വില  പരിശോധിക്കുക.

ഇന്ത്യയിൽ WazirX-ൽ നിന്ന് cardano വാങ്ങുമ്പോൾ പിന്തുടരേണ്ട ലളിതമായ ചില സ്റ്റെപ്പുകള്‍ ഇതാ:

  1. ഒരു WazirX അക്കൗണ്ട് സൃഷ്ടിക്കുക
  • WazirX വെബ്സൈറ്റ് സന്ദർശിച്ച് സൈൻ അപ്പ് ചെയ്യുക.
  • നിങ്ങളുടെ മെയിൽ ഐഡിയും ഒരു പാസ്‍‌വേഡും ചേർക്കുക.
  • WazirX-ന്‍റെ നിബന്ധനകളും വ്യവസ്ഥകളും വായിച്ചിട്ട് നിങ്ങൾ അത് അംഗീകരിക്കുന്നെങ്കിൽ ചെക്ക്ബോക്സ് ചെക്ക് ചെയ്യുക
Signup to WazirX
  • നിങ്ങൾ ഇതു ചെയ്തുകഴിഞ്ഞാൽ, സൈൻ അപ്പിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ഇൻബോക്സിലേക്ക് ഓട്ടോമാറ്റിക്കായി അയച്ച സ്ഥിരീകരണ ഇമെയിൽ തുറന്ന് ഇമെയിൽ പരിശോധിച്ചുറപ്പാക്കുക.
Sign up and Verify email - WazirX
  • KYC പരിശോധിച്ചുറപ്പാക്കാൻ, നിങ്ങളുടെ രാജ്യം തെരഞ്ഞെടുക്കുക.
verify KYC by select your country

പരിശോധിച്ച് ഉറപ്പാക്കിയ ശേഷം, നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനക്ഷമമാകും!

2. പണം ചേർക്കുക.

നിങ്ങൾക്ക് രണ്ട് തരത്തിൽ പണം (ഇവിടെ ഇന്ത്യൻ രൂപ) നിക്ഷേപിക്കാം:

UPI/IMPS/NEFT/RTGS വഴി ഒരു നിക്ഷേപം നടത്തുക. ഇതിന് നിങ്ങളുടെ ഇടപാട് വിശദാംശങ്ങൾ സാക്ഷ്യപ്പെടുത്താനായി അവ WazirX-ന് സമർപ്പിക്കേണ്ടതുണ്ട്.

IMPS/NEFT/RTGS വഴി നിക്ഷേപിക്കുക. ഈ സാഹചര്യത്തിൽ, മുകളിൽ പറഞ്ഞ ഇടപാട് വിശദാംശങ്ങളുടെ ഭാഗം നിങ്ങൾക്ക് ഒഴിവാക്കാം.

3. ADA വാങ്ങുക

നിങ്ങൾ തിരഞ്ഞെടുത്ത ട്രേഡർ വെബ്സൈറ്റിൽ വിനിമയ നിരക്ക് പരിശോധിക്കുക. ഉദാഹരണത്തിന്, ഈ ലേഖനം എഴുതുന്ന സമയത്ത്, വിലകൾ ഇങ്ങനെയാണ്:

Check the exchange rate - WazirX
  • നിങ്ങളുടെ സ്ക്രീനിന്‍റെ താഴെ വലതുഭാഗത്ത്, നിങ്ങൾ ഒരു ബയ്/സെല്‍ ഓപ്ഷൻ കാണും
  • ബയ് എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ തേടുന്ന വില INR ആയി നല്‍കുക, ഒപ്പം നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ADA-യുടെ അളവും നൽകുക.
  • Graphical user interface, text, application, email, website

Description automatically generated
  • “ബയ് ADA” എന്നത് ക്ലിക്ക് ചെയ്യുക എന്നതാണ് അവസാന പടി

അത്രയേ ഉള്ളൂ! എല്ലാം കൃത്യമാണെങ്കില്‍ ഇതു പൂര്‍ത്തിയാക്കപ്പെടുന്നു, ADA നാണയങ്ങൾ നിങ്ങളുടെ വാലറ്റിൽ ചേർക്കും!

ADA-യ്‌ക്കായി ലിക്വിഡിറ്റി അവതരിപ്പിക്കാൻ കഴിയുന്നവരെ WazirX വിളിക്കുന്നു. WazirX-ൽ നിങ്ങളുടെ ടോക്കണുകൾ വിപണനം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു യുണീക് ഡെപ്പോസിറ്റ് വിലാസം ഞങ്ങൾ നിങ്ങൾക്ക് നൽകും. ഈ ഫോം ഇപ്പോള്‍ തന്നെ പൂരിപ്പിക്കുക!

WazirX-ലെ ഞങ്ങളുടെ USDTBTC വിപണികളിൽ Cardano (ADA) വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനുമുള്ള ഒരു സാധ്യതയും നഷ്‌ടപ്പെടുത്തരുത്! 

കുടുതലായ വായനയ്ക്ക്:

എന്താണ് ഡോഗ്കോയിൻ? ഇന്ത്യയിൽ ഡോഗ്കോയിൻ എങ്ങനെ വാങ്ങാം?

2021-ൽ ഇന്ത്യയിൽ ബിറ്റ്കോയിൻ എങ്ങനെ വാങ്ങാം? 

ഇതറീയം വാങ്ങുമ്പോൾ അല്ലെങ്കിൽ വിൽക്കുമ്പോൾ മനസ്സിൽ പിടിക്കേണ്ട 5 കാര്യങ്ങൾ

ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ എങ്ങനെ വാങ്ങാം?

ക്രിപ്‌റ്റോകറൻസി എങ്ങനെ INR-ൽ ട്രേഡ് ചെയ്യാം?

റിപ്പിൾ (XRP) എങ്ങനെ വാങ്ങാം 

നിങ്ങൾക്ക് ബിറ്റ്കോയിനിൽ ഓഹരികൾ വാങ്ങാനാകുമോ?

ഇന്ത്യയിൽ ബിറ്റ്കോയിൻ എങ്ങനെ വിൽക്കാം?

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply