Skip to main content

WazirX ‘കൺവേർട്ട് ക്രിപ്‌റ്റോ’ ഡസ്റ്റ്’ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? (How to use the WazirX ‘Convert Crypto Dust’ feature?)

By മെയ്‌ 11, 2022ജൂൺ 20th, 20222 minute read
How to use the WazirX 'Convert Crypto Dust’ feature?

പ്രിയ സുഹൃത്തുക്കളേ!

നിങ്ങളുടെ ക്രിപ്റ്റോ യാത്രയിൽ സഹയാത്രികർ ആകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങൾക്ക് ഏതു സഹായവും എപ്പോഴും നൽകാൻ WazirX-ലുള്ള ഞങ്ങൾ സദാ സന്നദ്ധരാണെന്ന് ദയവായി മനസ്സിലാക്കുക. കൂടാതെ, ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഏതു സമയത്തും ഞങ്ങളെ ഇവിടെ ബന്ധപ്പെടാവുന്നതാണ്.

WazirX ഗൈഡുകൾ

എന്താണ് ക്രിപ്‌റ്റോ ഡസ്റ്റ്?

വളരെ കുറഞ്ഞ മൂല്യമുള്ള ക്രിപ്‌റ്റോകറൻസി ബാലൻസുകളെയാണ് ഡസ്റ്റ് സൂചിപ്പിക്കുന്നത്. ഡസ്റ്റ് ബാലൻസുകൾ സാധാരണയായി വളരെ കുറഞ്ഞ, അവശേഷിച്ച തുകകളാണ്. അവ മിനിമം വിത്ത്ഡ്രോവൽ അല്ലെങ്കിൽ ട്രേഡിങ്ങ് തുകയേക്കാൾ കുറവായിരിക്കും, ചില സന്ദർഭങ്ങളിൽ ട്രേഡിംഗ് ഫീസിനേക്കാളും കുറവ്.

WazirX-ൽ നിലവിൽ 250 ടോക്കണുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ നിരവധി ക്രിപ്‌റ്റോ അസറ്റുകൾ ട്രേഡ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് പിൻവലിക്കാനോ ട്രേഡ് ചെയ്യാനോ കഴിയാത്ത ഡസ്റ്റ് ബാലൻസുകൾ നിങ്ങളുടെ വാലറ്റിൽ അവശേഷിക്കും. ഉപയോഗശൂന്യമായ, ചെറിയ ബാലൻസുകളെ ഉപയോഗിക്കാൻ കഴിയുന്ന ഒരൊറ്റ ടോക്കണാക്കി മാറ്റുന്നതിലൂടെ, ഡസ്റ്റ് പരിവർത്തന പ്രവർത്തനം ഉപയോഗശൂന്യമായ നിരവധി ബാലൻസുകൾ ഉണ്ടായിരിക്കുന്നതിന്റെ പ്രശ്നം പരിഹരിക്കുന്നു.

Get WazirX News First

* indicates required

ശേഷിക്കുന്ന ക്രിപ്‌റ്റോ ബാലൻസുകളെ ഞങ്ങളുടെ യൂട്ടിലിറ്റി ടോക്കണായ WRX-ലേക്ക് പരിവർത്തനം ചെയ്യാൻ നിങ്ങൾക്ക് ഡസ്റ്റ് പരിവർത്തന പ്രവർത്തനം ഉപയോഗിക്കാം! തുടർന്ന്, WRX ഉപയോഗിച്ച്, നിങ്ങൾക്ക് ട്രേഡ് നടത്താം, ട്രേഡിംഗ് ഫീസ് അടയ്ക്കാം, എയർഡ്രോപ്പുകളിൽ പങ്കെടുക്കാം, കൂടാതെ WRX ഉടമകൾക്ക് മാത്രം ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ നേടാം! WazirX വെബ്, ആൻഡ്രോയ്ഡ്, iOS ആപ്പുകൾ എന്നിവ ഡസ്റ്റ് പരിവർത്തനത്തെ പിന്തുണയ്ക്കുന്നു!

ക്രിപ്‌റ്റോ ഡസ്റ്റിനെ WRX-ലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാം? 

മൊബൈൽ

  1. അക്കൗണ്ട് ക്രമീകരണങ്ങളിലേക്ക് പോകുക
  2. കൺവേർട്ട് ക്രിപ്‌റ്റോ ഡസ്റ്റ് തിരഞ്ഞെടുക്കുക
Graphical user interface, application

Description automatically generated

3. നിങ്ങൾ WRX-ലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഡസ്റ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക

4. കൺവേർട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക

Graphical user interface, application

Description automatically generated

5. കൺഫേം എന്നതിൽ ക്ലിക്ക് ചെയ്ത് പരിവർത്തന അഭ്യർത്ഥന സ്ഥിരീകരിക്കുക 

വെബ്:

  1. ഹോം പേജിൽ നിന്ന് ഫണ്ടുകളിലേക്ക് പോകുക
  2. കൺവേർട്ട് ടു WRX എന്നതിൽ ക്ലിക്ക് ചെയ്യുക
Graphical user interface, application

Description automatically generated

3. നിങ്ങൾ WRX-ലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഡസ്റ്റ്‌ ഫണ്ടുകൾ തിരഞ്ഞെടുക്കുക

4. കൺവേർട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക

Graphical user interface, text, application, email

Description automatically generated

5. കൺഫേം എന്നതിൽ ക്ലിക്ക് ചെയ്ത് പരിവർത്തന അഭ്യർത്ഥന സ്ഥിരീകരിക്കുക

ശ്രദ്ധിക്കുക: ഓരോ 24 മണിക്കൂറിലും ഒരിക്കൽ നിങ്ങൾക്ക് 10 USDT-യിൽ താഴെയുള്ള വാല്യുവേഷൻ ഉപയോഗിച്ച് ബാലൻസുകൾ WRX-ലേക്ക് പരിവർത്തനം ചെയ്യാം. നിലവിൽ, ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത കോയിനുകൾ പരിവർത്തനം ചെയ്യാൻ സാധ്യമല്ല.

ഈ ഫീച്ചറുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, താഴെയുള്ള അഭിപ്രായങ്ങളിൽ ഞങ്ങളെ അറിയിക്കുക.

ഹാപ്പി ട്രേഡിംഗ്!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply