Skip to main content

ഇന്ത്യയില്‍ Ripple എങ്ങനെ വാങ്ങാം? (How To Buy Ripple In India?)

By ഒക്ടോബർ 29, 2021മെയ്‌ 11th, 20224 minute read
How-to-buy-Ripple-XRP-in-India

ഈ കാലഘട്ടത്തില്‍ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കാനുള്ള സാധ്യതകളെ കുറിച്ച് നിങ്ങൾ തീര്‍ച്ചയായും ചിന്തിച്ചിരിക്കാം. മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ തളർച്ചയിലേക്ക് തള്ളിവിട്ട 2020-ലാണ്       ക്രിപ്‌റ്റോയുടെ ഞൊടിയിടെയിലെ വളർച്ച      ആരംഭിച്ചത്.                ഈ പ്രവണത      ഒരു വര്‍ഷ     ത്തിനു ശേഷം ഇപ്പോഴും      ശക്തവും വളരുന്നതുമായ നിലയിലാണ്. ക്രിപ്‌റ്റോകറൻസികളെ ചുറ്റിപ്പറ്റിയുള്ള നിഷേധാത്മക റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വരുന്ന സർക്കാർ നിയന്ത്രണങ്ങളും പൊതുജനങ്ങൾക്കിടയില്‍ വലിയ തോതിൽ സന്ദേഹങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ക്രിപ്‌റ്റോകറൻസികൾ ഇനി ടെക്കികൾക്ക് മാത്രം ഗ്രഹിക്കാന്‍ സാധിക്കുന്നതോ താൽപ്പര്യമുള്ളവർക്ക് മാത്രം പരിശീലിക്കാവുന്നതോ ആയ ഒരു ആശയമല്ല. ക്രിപ്‌റ്റോ-മാനിയ എല്ലായിടത്തും ഉണ്ട്, സോഷ്യൽ മീഡിയ മുതൽ നിങ്ങളുടെ ജോലിസ്ഥലം വരെയും അതുണ്ട്. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇടയിലും എല്ലായിടത്തും അതെത്തുന്നു.

തുടക്കകാലം മുതൽ, 2021-ൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ പരിഗണനയാ     യി മാറുന്നതു വരെയുള്ള കാലയളവില്‍ ക്രിപ്‌റ്റോകറൻസികൾ വളരെ                അധികം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ വിപണികൾ അവയുടെ സവിശേഷതകൾ പ്രകാരം     , കുറഞ്ഞ അപകടസാധ്യതയും കുറഞ്ഞ കാലയളവിനുള്ളിലെ അവിശ്വസനീയമായ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള കേന്ദ്രീകൃത സാമ്പത്തിക സേവനങ്ങളും ഉൽപ്പന്നങ്ങളും നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ, ക്രിപ്‌റ്റോകറൻസികൾ നൽകുന്ന സാമ്പത്തിക സ്വാതന്ത്ര്യവും മറ്റ് ആനുകൂല്യങ്ങളും സമാനതകളില്ലാത്തതാണ്. ഇത്തരത്തില്‍ ലാഭകരമായ സാഹചര്യം മുന്‍നിര്‍ത്തി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികൾ വിവിധ തരം      ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപം ആരംഭിച്ചതിൽ ഒട്ടും അതിശയിക്കാനില്ല. ഏറ്റവും ജന പ്രിയമായ ബിറ്റ്‌കോയിൻ മുതൽ മറ്റ് ആള്‍ട്ട്കോയിനുകള്‍, EthereumDogecoinCardano തുടങ്ങിയവ വരെയുള്ളവയില്‍ നിക്ഷേപമെത്തി. 

മാർക്കറ്റ് ക്യാപിറ്റലൈസേഷന്‍റെയും വിലയുടെ പ്രകടനത്തിന്‍റെയും കാര്യത്തിൽ      ബിറ്റ് കോയിൻ      ക്രിപ്റ്റോ വിപണിയെ നയിക്കുന്നത് തുടരുമ്പോഴും, നിരവധി ആൾട്ട്കോയിനുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ ദിവസങ്ങളിൽ, ക്രിപ്‌റ്റോ വിപണിയിലെ ഏറ്റവും ചൂടേറിയ പ്രതിഭാസമാണ് Ripple (XRP).

ഇന്ത്യയില്‍ Ripple എങ്ങനെ വാങ്ങാം എന്നതുൾപ്പെടെ, Ripple-നെക്കുറിച്ച് നിങ്ങൾ      അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

Get WazirX News First

* indicates required

എന്താണ് Ripple (XRP)?

യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ Ripple Labs സൃഷ്‌ടിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‌ത XRP ഒരു തത്സമയ ഗ്രോസ് സെറ്റിൽമെന്‍റ് സിസ്റ്റം, കറൻസി എക്‌സ്‌ചേഞ്ച്, റെമിറ്റൻസ് നെറ്റ്‌വർക്ക് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. Ripple, XRP എന്നീ പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ, Ripple എന്നത് കമ്പനിയുടെ പേരും XRP-യുടെ നെറ്റ്‌വർക്കുമാണ് . നേരെ മറിച്ച്, Ripple Labs-ന്‍റെ ഉൽപ്പന്നങ്ങളുടെ നേറ്റീവ് ക്രിപ്‌റ്റോകറൻസിയാണ് XRP.

പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളാ     യുള്ള ഒരു ആഗോള പേയ്‌മെന്‍റ് ശൃംഖലയായി Ripple സ്വയം പരസ്യം ചെയ്യുന്നു, കൂടാതെ 3-5 സെക്കൻഡിൽ കൂടുതൽ സമയമെടുക്കാതെ, വിവിധ കറൻസികൾക്കിടയിൽ തൽക്ഷണ സെറ്റിൽമെന്‍റുകള്‍ അനുവദിക്കുന്നതിന് Ripple-ന്‍റെ ഉൽപ്പന്നങ്ങളിൽ XRP ഉപയോഗിക്കുന്നു. ഇടപാടുകൾ ആധികാരികമാക്കുന്നതിന് ബ്ലോക്ക്‌ചെയിന്‍ മൈനിംഗ് ഉപയോഗിക്കുന്നതിനു പകരം, Ripple നെറ്റ്‌വർക്ക് ഒരു സവിശേഷമായ ഡിസ്ട്രിബ്യൂട്ടഡ് കണ്‍സെന്‍സസ് രീതി ഉപയോഗിക്കുന്നു, അതിൽ പങ്കാളിത്ത നോഡുകൾ ഇടപാടിന്‍റെ സാധുത പരിശോധിക്കാൻ ഒരു വോട്ടെടുപ്പ് നടത്തുന്നു. ഒരു കേന്ദ്ര അതോറിറ്റിയുടെ ആവശ്യമില്ലാതെ തന്നെ തൽക്ഷണ സ്ഥിരീകരണങ്ങൾ നടപ്പിലാക്കാൻ Ripple-നെ പ്രാപ്തമാക്കുന്നത് ഇതാണ്.

തൽഫലമായി, XRP വികേന്ദ്രീകൃതമായി തുടരുകയും വേഗതയുടെയും വിശ്വാസ്യതയുടെയും കാര്യത്തിൽ അതിന്‍റെ പല എതിരാളികളെയും മറികടക്കുകയും ചെയ്യുന്നു. കൂടാതെ, XRP ഇടപാടുകൾ പ്രൂഫ് ഓഫ് വര്‍ക്ക് ഇല്ലാതെ തന്നെ വേഗത്തിൽ പൂര്‍ത്തീകരിക്കപ്പെടാം, ഇത് മൈനിംഗിനായുള്ള ഊർജ്ജം കുറയ്ക്കുന്നു. XRP കൺസെൻസസ് സിസ്റ്റം ഏറ്റവും കുറഞ്ഞ ഊർജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അതിനാല്‍ ഇത് വലിയ അളവിൽ ഊർജ്ജം ഉപയോഗിക്കുന്ന ബിറ്റ്കോയിനേക്കാൾ കൂടുതൽ പാരിസ്ഥിതികമായി സുസ്ഥിരതയുള്ളതാണ്. ലോകമെമ്പാടുമുള്ള 150-ലധികം വാലിഡേറ്റേര്‍സിന്‍റെ വികേന്ദ്രീകൃത ശൃംഖല കരുത്തു നൽകുന്ന XRP-ക്ക് ആഴ്ചയിലെ 7 ദിവസവും 24 മണിക്കൂറും, സെക്കൻഡിൽ 1,500 ഇടപാടുകൾ എന്ന നിലയില്‍ കൈകാര്യം ചെയ്യാൻ കഴിയും. Visa പേയ്‌മെന്‍റ് നെറ്റ്‌വര്‍ക്കിന്‍റെ അതേ ത്രൂപുട്ട് ആണിത്.

ഇപ്പോള്‍ XRP എന്നത് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ആറാമത്തെ വലിയ ക്രിപ്‌റ്റോകറൻസിയാണ്, ഇത് $1.14 ന് ട്രേഡ് ചെയ്യപ്പെടുന്നു. ഇന്ത്യയിലെ റിപ്പിള്‍ വില ₹88.9997 ആണ്. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിയുടെ വരവോടെ, നിക്ഷേപകർക്ക് തെരഞ്ഞെടുക്കാൻ ധാരാളം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഉണ്ട്. Ripple ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് നിങ്ങൾ തിരയുന്നതെങ്കിൽ, WazirX ആണ് നിങ്ങളുടെ ഏറ്റവും മികച്ച ചോയ്‌സ്.

എന്തുകൊണ്ടാണ് WazirX ഇന്ത്യയില്‍ Ripple വാങ്ങുന്നതിനുള്ള മികച്ച മാര്‍ഗമാകുന്നത്?

ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ WazirX-ന്, ഏറ്റവും മികച്ചതാക്കി മാറ്റുന്ന നിരവധി പ്രധാന സവിശേഷതകൾ ഉണ്ട്. മികച്ച സുരക്ഷ, വേഗത്തിലുള്ള KYC നടപടിക്രമങ്ങൾ, വേഗത്തിലുള്ള ഇടപാടുകൾ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലെ പ്രവേശനക്ഷമത, ലളിതവും നാവിഗേറ്റ് ചെയ്യാൻ എളുപ്പമുള്ളതുമായ ഇന്‍റർഫേസ് എന്നതെല്ലാം പ്ലാറ്റ്‌ഫോമിന്‍റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. കൂടാതെ, ക്രിപ്‌റ്റോയാണ് ഭാവി എന്നതിനെ പോസിറ്റീവായി കാണുന്ന അഭിവാഞ്ഛയുള്ള ബ്ലോക്ക്‌ചെയിൻ വിശ്വാസികളുടെ ഒരു ടീമാണ് ഈ പ്ലാറ്റ്‌ഫോം നിർമ്മിച്ചിരിക്കുന്നത്. WazirX ഇന്ത്യയില്‍ ബിറ്റ്കോയിന്‍ വാങ്ങാന്‍ ഏറ്റവും മികച്ചത്  എന്നതിനൊപ്പം ബിറ്റ്‌കോയിൻ, Ethereum, Polygon (മുമ്പ് Matic Network) മുതലായ നിരവധി പ്രമുഖ ക്രിപ്‌റ്റോകറൻസികൾക്കുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം കൂടിയാണിത്.

ഇത് കൂടാതെ, പ്ലാറ്റ്‌ഫോമിന് WRX ടോക്കൺ എന്നറിയപ്പെടുന്ന സ്വന്തം യൂട്ടിലിറ്റി ടോക്കണും ഉണ്ട്. WRX ടോക്കണിന്‍റെ പ്രാഥമിക ഉദ്ദേശം, പ്ലാറ്റ്‌ഫോം വളര്‍ത്തുന്നതിനും പങ്കാളിത്തത്തിനുമായി WazirX കമ്മ്യൂണിറ്റിയെ സഹായിക്കുക എന്നതാണ്.

നിങ്ങൾക്ക് എങ്ങനെ ഇന്ത്യയില്‍ നിന്ന് Ripple വാങ്ങാം എന്ന് നോക്കാം

WazirX-ലൂടെ ഓണ്‍ലൈനായി Ripple വാങ്ങൂ

WazirX വഴി Ripple     ഓൺലൈനായി വാങ്ങാൻ, നിങ്ങൾ ആദ്യം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇതു സംബന്ധിച്ച ധാരണയില്ലെങ്കില്‍, ചുവടെ നല്‍കിയിട്ടുള്ള ഘട്ടങ്ങൾ പിന്തുടരുക. 

 1. ഒരു അക്കൗണ്ട് ഉണ്ടാക്കുക
 • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ WazirX ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ WazirX വെബ്സൈറ്റ് സന്ദർശിക്കുക. 
 • നിങ്ങളുടെ ഇമെയിൽ വിലാസവും പാസ്‌വേഡും നല്‍കിക്കൊണ്ട് പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്യുക.
 • നിങ്ങളുടെ ഇ-മെയില്‍ വിലാസം സ്ഥിരീകരിക്കുക. 

2.അക്കൗണ്ട് സുരക്ഷിതമാക്കുക

 • ഒരു ഓതന്‍റിക്കേറ്റർ ആപ്പ് ഉപയോഗിച്ചോ മൊബൈൽ SMS വഴിയോ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം. ഈ പ്രക്രിയ ഒഴിവാക്കാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്, എന്നാൽ നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി 2-ഫാക്റ്റര്‍ വെരിഫിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ പൊതുവായി ശുപാർശ ചെ     യ്യു     ന്നു     .

3. KYC സ്ഥിരീകരണം

 • അടുത്ത ഘട്ടം KYC സ്ഥിരീകരണമാണ്, ഇത് ക്രിപ്‌റ്റോ ട്രേഡിംഗിന് അനിവാര്യമായ ഒരു ഘട്ടമാണ്. WazirX നിങ്ങളുടെ KYC കഴിയുന്നത്ര വേഗത്തിൽ പ്രോസസ്സ് ചെയ്യുന്ന ടോപ്പ്-ഓഫ്-ലൈൻ ഐഡന്‍റിറ്റി വെരിഫിക്കേഷൻ സിസ്റ്റങ്ങൾ വാഗ്ദാനം ചെയ്യുന്നു, അങ്ങനെ തടസ്സമില്ലാത്ത വ്യാപാര അനുഭവത്തിനായി നിങ്ങളുടെ ഓൺ‌ബോർഡിംഗ് പ്രക്രിയ വേഗത്തിലാക്കുന്നു.

4. ഫണ്ടുകളുടെ നിക്ഷേപം

 • നിങ്ങളുടെ ഫണ്ട് പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കുക എന്നതാണ് അടുത്ത ഘട്ടം. നിങ്ങൾക്ക് INR വഴിയോ ക്രിപ്‌റ്റോകറൻസികൾ വഴിയോ നിങ്ങളുടെ ഫണ്ടുകൾ നിക്ഷേപിക്കാം.. 
 • INR ഫണ്ടുകൾ നിക്ഷേപിക്കാൻ, അക്കൗണ്ട് നമ്പർ, ബാങ്ക് പേര്, IFSC കോഡ്, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കുക. UPI, IMPS, NEFT, RTGS എന്നിങ്ങനെ വ്യത്യസ്ത പേയ്‌മെന്‍റ് രീതികൾ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് സുഗമമായി  INR ഫണ്ടുകള്‍ നിക്ഷേപിക്കാം.  
 • നിങ്ങളുടെ വാലറ്റിൽ നിന്ന് (അല്ലെങ്കിൽ മറ്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് പോലും) ക്രിപ്‌റ്റോകറൻസി ഫണ്ടുകൾ നിക്ഷേപിക്കുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്, കൂടാതെ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. ഇതിനായി, ആദ്യം, നിങ്ങളുടെ WazirX വാലറ്റിൽ പോയി നിങ്ങളുടെ നിക്ഷേപ വിലാസം നേടുക. തുടർന്ന്, നിങ്ങളുടെ ക്രിപ്‌റ്റോകറൻസികൾ കൈമാറാൻ, നിങ്ങളുടെ മറ്റൊരു വാലറ്റിലെ ‘സെൻഡ്       അഡ്രസ്’ വിഭാഗത്തിൽ ഈ വിലാസം പങ്കിടുക..

5.XRP വാങ്ങുക

 • നിങ്ങളുടെ WazirX വാലറ്റിൽ പണം നിക്ഷേപിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് മുന്നോട്ടുപോകാം. ഇന്ത്യയിലെ നിലവിലെ റിപ്പിൾ വില കാണുന്നതിന് WazirX എക്സ്ചേഞ്ച് സന്ദർശിച്ച് “XRP/INR” തെരഞ്ഞെടുക്കുക.
 • “ബയ്”, “സെല്‍” എന്നിവ പ്രദർശിപ്പിക്കുന്ന ബോക്സിൽ, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന XRP യുടെ INR തുക നൽകുക, “ബയ്” ബട്ടണിൽ ക്ലിക്ക് ചെയ്യുക, ഓർഡർ എക്സിക്യൂട്ട് ചെയ്തുകഴിഞ്ഞാൽ XRP നിങ്ങളുടെ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി കാത്തിരിക്കുക. 

അധികം ബുദ്ധിമുട്ടില്ലാതെ ഓൺലൈനിൽ Ripple വാങ്ങാൻ ഇത്രയേ വേണ്ടൂ. WazirX നെ കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

തുടര്‍ന്നുള്ള വായനയ്ക്ക്:

എന്താണ് Ripple (XRP)?

Ripple (XRP) എങ്ങനെ വാങ്ങാം

ബിറ്റ്കോയിനും Ripple-ഉം തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

Ripple (XRP), Ethereum (ETH) എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

നിങ്ങൾ വിശ്വസിക്കരുതാത്ത 5 റിപ്പിൾ (XRP) മിത്തുകൾ

Ripple (XRP)-ല്‍ നിക്ഷേപിക്കുന്നതിന്‍റെ 8 നേട്ടങ്ങൾ

Litecoin (LTC), Ripple (XRP) എന്നിവ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിൽ ബിറ്റ്‌കോയിൻ എങ്ങനെ വാങ്ങാം?

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply