Table of Contents
പ്രിയ സുഹൃത്തേ!
നിങ്ങളുടെ ക്രിപ്റ്റോ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, അതു നല്കാന് WazirX-ലുള്ള ഞങ്ങൾ സദാ സന്നദ്ധരാണെന്ന് ദയവായി മനസ്സിലാക്കുക. കൂടാതെ, ഞങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ചതിന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഞങ്ങളെ ഇവിടെ ബന്ധപ്പെവുന്നതാണ്.
WazirX മാര്‍ഗനിര്‍ദേശങ്ങള്‍
- WazirX-ൽ എങ്ങനെ അക്കൗണ്ട് തുറക്കാം?
- WazirX-ൽ KYC നടപടിക്രമം എങ്ങനെ പൂർത്തിയാക്കാം?
- WazirX-ൽ എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും INR നിക്ഷേപിക്കുകയും ചെയ്യാം?
- മൊബിക്വിക്ക് (Mobikwik) വഴി നിങ്ങളുടെ WazirX വാലറ്റിൽ INR എങ്ങനെ നിക്ഷേപിക്കാംk?
- WazirX ക്വിക്ക്ബയ് (QuickBuy) ഫീച്ചർ ഉപയോഗിച്ച് ക്രിപ്റ്റോ എങ്ങനെ വാങ്ങാം?
- WazirX-ൽ എങ്ങനെ ക്രിപ്റ്റോ വാങ്ങുകയും വിൽക്കുകയും ചെയ്യാം?
- എങ്ങനെ WazirX-ൽ ക്രിപ്റ്റോ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം?
- WazirX-ൽ ട്രേഡിംഗ് ഫീസ് എങ്ങനെയാണ് കണക്കാക്കുന്നത്?
- സ്റ്റോപ്പ്-ലിമിറ്റ് ഓർഡർ എങ്ങനെ നൽകാം?
- WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- WazirX P2P എങ്ങനെ ഉപയോഗിക്കാം?
- WazirX കണ്‍വെര്‍ട്ട് ക്രിപ്റ്റോ ഡസ്റ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
- WazirX റഫറൽ ഫീച്ചറിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്, അത് എങ്ങനെ ഉപയോഗിക്കാം?
- ഔദ്യോഗിക WazirX ചാനലുകൾ ഏതൊക്കെയാണ്, WazirX സപ്പോര്‍ട്ടിൽ എങ്ങനെ എത്തിച്ചേരാം?
WazirX റഫറല്‍ പ്രോഗ്രാം
ഈ പ്രോഗ്രാം നിങ്ങളുടെ സ്വന്തം ബോസ് ആകാനുള്ള അവസരം നിങ്ങള്‍ക്ക് നൽകുന്നു! ഇതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും, WazirX-ൽ ചേരുന്നതിനായി നിങ്ങളുടെ റഫറൽ കോഡ് പങ്കുവെക്കാം. അവർ അതിലൂടെ ജോയിന്‍ ചെയ്ത് ട്രേഡ് ചെയ്താൽ, അവർ അടച്ച ട്രേഡിംഗ് ഫീസിൽ നിന്ന് നിങ്ങൾക്ക് പ്രതിഫലം നേടാനാകും.
റഫറല്‍ പ്രോഗ്രാമിന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്?
- നിങ്ങൾക്ക് പരിധിയില്ലാത്ത റിവാർഡുകൾ നേടാം!
നിങ്ങളുടെ സുഹൃത്ത് എത്രയധികം ട്രേഡ് ചെയ്യുന്നുവോ അതിനനുസരിച്ച് നിങ്ങൾ സമ്പാദിക്കുന്നു.
- ട്രേഡിംഗ് ഫീസിന്റെ 50% റിവാര്‍ഡായി കരസ്ഥമാക്കൂ
നിങ്ങളുടെ സുഹൃത്ത് ട്രേഡ് ചെയ്യുമ്പോഴെല്ലാം, അവരുടെ ട്രേഡിംഗ് ഫീസിന്റെ 50% നിങ്ങൾക്ക് WRX-ൽ പ്രതിഫലമായി ലഭിക്കും.
- എല്ലാ 24 മണിക്കൂറിലും പേഔട്ട്
ഒരു ദിവസം നേടിയ എല്ലാ റിവാർഡുകളും അടുത്ത 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും, സാധാരണഗതിയിൽ അതിരാവിലെയാണ് ഇത് ചെയ്യുക.
- പരിധിയില്ലാത്ത റഫറലുകള്‍
നിങ്ങളുടെ റഫറൽ ലിങ്ക് നിങ്ങൾക്ക് സാധ്യമായത്രയും അല്ലെങ്കില്‍ ആവശ്യമുള്ളത്രയും സുഹൃത്തുക്കളുമായി പങ്കിടാം.
എങ്ങനെ നിങ്ങളുടെ റഫറല്‍ കോഡ് സ്വന്തമാക്കാം?
മൊബൈല്‍:
- അക്കൗണ്ട് സെറ്റിംഗ്സില് പോയി, ഇന്‍വൈറ്റ് & ഏണ് (Invite & Earn) ക്ലിക്ക് ചെയ്യുക
- റഫറല്‍ ലിങ്ക് കോപ്പി ചെയ്ത് സുഹൃത്തക്കളുമായി പങ്കുവെക്കുക.
വെബ്:
- ഹോം പേജില്‍: “ഇന്‍വൈറ്റ് & ഏർണ് (Invite & Earn)” ക്ലിക്ക് ചെയ്യുക
2. റഫറല്‍ ലിങ്ക് കോപ്പി ചെയ്ത് സുഹൃത്തക്കളുമായി പങ്കുവെക്കുക.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ റഫറല്‍ പേജും സന്ദർശിക്കാവുന്നതാണ്. അപ്പോൾ നിങ്ങൾ എന്തിനാണ് മടിച്ചുനില്ക്കുന്നത്? റഫറൽ ഫീച്ചർ ഉപയോഗിച്ച് സമ്പാദിച്ച് തുടങ്ങുക!
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു!
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.