Skip to main content

ഇന്ത്യയിൽ Dogecoin എങ്ങനെ വാങ്ങാം (How To Buy Dogecoin In India)

By ഒക്ടോബർ 28, 2021മെയ്‌ 10th, 20223 minute read

ക്രിപ്‌റ്റോയോടുള്ള അഭിനിവേശം അടുത്തെങ്ങും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. ഓരോ പുതിയ ദിവസവും ക്രിപ്‌റ്റോ വിപണിയിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് അതിന്‍റെ തെളിവാണ്. ഉയർന്ന അസ്ഥിര സ്വഭാവം ഉണ്ടായിരുന്നിട്ടും അവിശ്വസനീയമായ വരുമാനം നൽകാനുള്ള സാധ്യതയുള്ളതിനാൽ, ക്രിപ്‌റ്റോകറൻസി ആധുനിക കാലത്തെ നിക്ഷേപകർക്ക് അനുകൂലമായ അസറ്റ് ക്ലാസായി മാറിയിരിക്കുന്നു. പരിചയസമ്പന്നരായ നിക്ഷേപകരും സ്ഥാപനങ്ങളും മുതൽ തുടക്കക്കാർ വരെ, എല്ലാവരും ക്രിപ്‌റ്റോ ബാൻഡ്‍‌വാഗണിൽ ചാടിക്കയറുന്നതായി തോന്നുന്നു.

ബിറ്റ്കോയിൻ വളരെക്കാലമായി ഏറ്റവും ജനപ്രീതിയാർജിച്ച ക്രിപ്റ്റോകറന്‍സിയായി തുടരുന്നുണ്ടെങ്കിലും, ആൾട്ട്കോയിനുകൾ (altcoins) (ഇതര നാണയങ്ങൾ അഥവാ ബിറ്റ്‌കോയിൻ ഒഴികെയുള്ള എല്ലാ ക്രിപ്‌റ്റോകളും) തീർച്ചയായും മുന്നേറ്റം നടത്തുകയാണ്. EthereumCardanoXRP പോലെയുള്ള നിരവധി ആൾട്ട്കോയിനുകൾ സമീപ മാസങ്ങളിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. വർഷാടിസ്ഥാനത്തിലുള്ള നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ അവ ബിറ്റ്‌കോയിനെ മറികടക്കുക പോലും ചെയ്യുന്നു. Dogecoin(DOGE) ഇപ്പോൾ ക്രിപ്റ്റോ വിപണിയിലെ ചൂടേറിയ അത്തരമൊരു ആൾട്ട്കോയിനാണ്.

തുടക്കത്തിൽ വെറുമൊരു തമാശ നാണയം മാത്രമായിരുന്ന അത് ഇപ്പോൾ മികച്ച 10 ക്രിപ്‌റ്റോകറൻസികളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. വർഷാരംഭത്തിൽ 1 സെന്‍റിൽ താഴെ വ്യാപാരം നടത്തിയ ഡോജ്കോയിൻ, നിലവിൽ $0.238 -ൽ വ്യാപാരം ചെയ്യുന്നു. അതിന്‍റെ വിപണി മൂലധനം 31.3 ബില്യൺ ഡോളറാണ്. Dogecoin പ്രേമികൾ ആ നാണയത്തിനുള്ള തങ്ങളുടെ പിന്തുണയെ കുറിച്ച് വാചാലരാകുകയും dogecoinn വിലകൾ ഉടൻ തന്നെ $1-ന് അടുത്തെത്തുമെന്ന വിശ്വാസത്തിൽ ” Doge ചന്ദ്രനിലേക്ക്” (വില ഉയരുന്നതിനെ കുറിക്കുന്ന ഒരു ക്രിപ്‌റ്റോ പദപ്രയോഗം) എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Dogecoin: ഒരു ഹ്രസ്വ ചരിത്രവും ജനപ്രീതിയിലേക്കുള്ള കുതിപ്പും

2013-ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ബില്ലി മാർക്കസും ജാക്‌സൺ പാമറും ചേർന്ന് ഒരു മീം നാണയമായി വിഭാവനം ചെയ്തതാണ് Dogecoin. ബിറ്റ്‌കോയിനിന് ഹാസ്യരൂപത്തിലുള്ള ഒരു ആദരം നല്‍കാനായി തുടങ്ങിയ Dogecoin കൊണ്ട് വിനോദം അല്ലാതെ മറ്റ് യഥാർത്ഥ പ്രവർത്തനങ്ങളൊന്നും ഉദ്ദേശിച്ചിരുന്നില്ല. സ്പെല്ലിംഗ് തെറ്റായി ഉപയോഗിക്കുന്ന ഷിബ ഇനു നായയെ ഫീച്ചർ ചെയ്യുന്ന ഇന്‍റർനെറ്റ് മീമിൽ നിന്നാണ് ഈ നാണയത്തിന്‍റെ പേര് വന്നിട്ടുള്ളത്, അതിനാലാണ് “Dog” എന്നതിനു പകരം “Doge” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇനി അതൊരു തമാശയല്ല, Dogecoin ഇപ്പോൾ അതിഗംഭീരമായ ഒരു ഉയർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്, പ്രത്യേകിച്ചും മാർക്ക് ക്യൂബൻ, സ്നൂപ് ഡോഗ്ഗ്, എലോൺ മസ്‌ക് മുതലായ പ്രമുഖ സെലിബ്രിറ്റികളും സ്വാധീനം ചെലുത്തുന്നവരും നൽകുന്ന അംഗീകാരമാണ് ഇതിനു കാരണം. 

Get WazirX News First

* indicates required

2021 മാർച്ചിലെ GameStop saga-ൽ നിന്നുള്ള പ്രതിഫലനങ്ങള്‍Dogecoin-ന്‍റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കുറെയൊക്കെ കാരണമായിട്ടുണ്ടാകാം. ഈ സംഭവത്തെത്തുടർന്ന്, ഗെയിംസ്റ്റോപ്പിന്‍റെ വളർച്ചയെ പിന്തുണച്ച വ്യക്തിഗത റീട്ടെയിൽ ട്രേഡർമാർ DOGE പോലുള്ള തമാശ ക്രിപ്‌റ്റോകറൻസികളിലേക്ക് മാറി. ഇതിനുപുറമെ, Dogecoin-ന് അനുകൂലമായുള്ള എലോൺ മസ്ക്കിന്‍റെ പതിവായുള്ള എന്നാൽ പരോക്ഷമായ ട്വീറ്റുകളും ഈ ക്രിപ്‌റ്റോയുടെ വിശ്വാസ്യതയ്ക്ക് കാരണമായി.

തുടർന്ന്, 2021 മെയ് മാസത്തിൽ, സാറ്റർഡേ നൈറ്റ് ലൈവിൽ മസ്‌ക് പ്രത്യക്ഷപ്പെട്ടപ്പോൾ അത് Dogecoin-ന് വലിയ ഉണർവേകി. പ്രസ്തുത ഇവന്‍റിന് മുമ്പ്, ക്രിപ്‌റ്റോകറൻസി ട്രേഡർമാരും നിരീക്ഷകരും പ്രോഗ്രാമിൽ എലോൺ മസ്‌ക് Dogecoin-നെ കുറിച്ച് പരാമർശിക്കുമോ എന്നതിനെ കുറിച്ച് പരസ്യമായി ഊഹാപോഹം നടത്തിയിരുന്നു. ഈ ഊഹാപോഹങ്ങളും നാണയത്തെ ചുറ്റിപ്പറ്റിയുള്ള തുടർന്നുള്ള ചർച്ചകളും ശതകോടീശ്വരനായ മാർക്ക് ക്യൂബൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരില്‍ താൽപ്പര്യം ഉണർത്തി. എന്നിരുന്നാലും, മസ്‌ക് DOGE അംഗീകരിക്കുമെന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായി, ഇവന്‍റിന് ശേഷം ടെസ്‌ല സിഇഒ ഈ നാണയത്തെ “തട്ടിപ്പ്” എന്ന് തമാശയായി വിശേഷിപ്പിച്ചപ്പോൾ ഈ ക്രിപ്‌റ്റോ 30%-ത്തിലധികം ഇടിഞ്ഞു. സാറ്റർഡേ നൈറ്റ് ലൈവിൽ എലോൺ മസ്ക്കിന്‍റെ ഹോസ്റ്റിംഗ് ശ്രമങ്ങൾ Dogecoin-ന് നേരിട്ട് ഗുണം ചെയ്തില്ലെങ്കിലും, അദ്ദേഹത്തിന്‍റെ സാന്നിധ്യവും അതിന് മുമ്പുള്ള ആഴ്ചകളിലെ ഊഹാപോഹങ്ങളും ഈ ക്രിപ്‌റ്റോകറൻസി ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുന്നതിന് തീർച്ചയായും ഇടയാക്കി. അത് Dogecoin നിലവിൽ അത് ആസ്വദിക്കുന്ന പ്രാധാന്യം നൽകി.

Dogecoin ഇതുവരെ ഓൺലൈൻ വാങ്ങലുകൾക്കും ചാരിറ്റികൾക്കും, കൂടാതെ 2014 ജമൈക്കൻ ഒളിമ്പിക് ബോബ്സ്ലെഡ് ടീമിന് ധനസഹായം നൽകാനും ലോകത്തിന്‍റെ വിവിധ മേഖലകളിൽ ശുദ്ധജലം എത്തിക്കാനും മറ്റു ധനസമാഹരണ സംരംഭങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടെന്ന് അതിന്‍റെ സ്ഥാപകര്‍ പറയുന്നു. ഒരു ക്രിപ്‌റ്റോകറൻസി എന്ന നിലയിൽ DOGE അടിസ്ഥാനപരമായി ഫിയറ്റ് കറൻസി കൈമാറി നേടാവുന്ന ഒരു ടോക്കണാണ്, അത് ഇന്‍റർനെറ്റിലൂടെ കക്ഷികൾക്കിടയിൽ സുരക്ഷിതമായി കൈമാറ്റം ചെയ്യാവുന്നതുമാണ്.

Dogecoin മൂല്യവത്തായ ഒരു നിക്ഷേപമാണോ?

എന്തുകൊണ്ടാണ് Dogecoin-ന്‍റെ കാര്യത്തിൽ ഇത്രയധികം ആവേശം? Dogecoin-ന്‍റെ പ്രൂഫ്-ഓഫ്-വർക്ക് പ്രോട്ടോക്കോൾ വിവിധ രീതികളിൽ ബിറ്റ്കോയിനിൽ നിന്ന് വ്യത്യസ്തമാണ്. DOGE-ന്‍റെ അൽഗോരിതത്തിൽ SCRYPT ഉപയോഗിക്കുന്നു. തത്ഫലമായി ഈ ക്രിപ്‌റ്റോകറൻസി BTC-യെക്കാൾ പ്രോസസ്സിംഗ് വേഗത കൈവരിച്ചു. കൂടാതെ, ഈ ക്രിപ്‌റ്റോകറൻസിക്ക് 1 മിനിറ്റ് ബ്ലോക്ക് സമയവും അനിയന്ത്രിതമായ മൊത്തം വിതരണവുമുണ്ട്. പരിധിയില്ലാത്ത അളവിൽ Dogecoin-കൾ മൈൻ ചെയ്യാൻ കഴിഞ്ഞേക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. തൽഫലമായി, Dogecoin അടിസ്ഥാനപരമായി ഒരു പണപ്പെരുപ്പ നാണയമാണ്, ദീർഘകാലാടിസ്ഥാനത്തിൽ ഒരു ലാഭകരമായ നിക്ഷേപമാണ്. ഉയരുന്ന ഡിമാൻഡ് നിലവാരവും കുറയുന്ന വിതരണ നിലവാരവുമുള്ള ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. ഈ ഘടകം അതിനെ ആത്യന്തികമായി ഒരു ഇടപാട് കറൻസിയായി മാറാൻ സഹായിച്ചേക്കാം.

വ്യാപകമായ സ്വീകാര്യതയിലൂടെ Dogecoin അതിന്‍റെ ഇപ്പോഴത്തെ നിലയിൽനിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സ്ഥിരമായി സേവനം നൽകുന്ന ഒരു യഥാർത്ഥ ഡിജിറ്റൽ കറൻസിയുടെ നിലയിലേക്ക് നിസംശയം പുരോഗമിക്കും. ശതകോടീശ്വരന്മാരായ മുൻനിര നിക്ഷേപകർക്കിടയിൽ Dogecoin ആസ്വദിക്കുന്ന പ്രചാരവും വിസ്മരിക്കരുത്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, Dogecoin ഒരു മൂല്യവത്തായ നിക്ഷേപമാണ്. എന്നിരുന്നാലും, മറ്റേതൊരു ക്രിപ്‌റ്റോകറൻസിയെയും പോലെ അസ്ഥിരത ഇവിടെയും ഒരു പ്രധാന അപകട ഘടകമാണെന്നുള്ളത് ഉപയോക്താക്കൾ മനസ്സിലാക്കണം. അതിനാൽ, ഈ ക്രിപ്‌റ്റോ വാങ്ങുന്നതിന് മുമ്പ് വില അൽപ്പമൊന്ന് കുറയുന്നത് വരെ കാത്തിരിക്കണമെന്നാണ് പൊതുവെയുള്ള ശുപാർശ.

ഇന്ത്യയിൽ Dogecoin എങ്ങനെ വാങ്ങാം

ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികളോടു ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇപ്പോഴും അവ്യക്തമാണെങ്കിലും, ക്രിപ്‌റ്റോ ട്രേഡിംഗ് എക്കാലത്തെയും ഉയർന്ന നിലയിലാണ്. Bitcoin , Ethereum, Cardano, Dogecoin എന്നിവയെല്ലാം ഇന്ത്യൻ ഉപയോക്താക്കൾ ഉപയോഗപ്പെടുത്തി. നിങ്ങൾക്ക് ക്രിപ്‌റ്റോകൾ ട്രേഡ് ചെയ്യാൻ കഴിയുന്ന നിരവധി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഉണ്ടെങ്കിലും, ഇന്ത്യയിൽ Dogecoin വാങ്ങാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഉത്തരം WazirX എന്നതാണ്.

ക്രിപ്‌റ്റോ ട്രേഡിംഗിന് ഇതുവരെ ഒരു വ്യവസ്ഥാപിത ഘടന ഇല്ലാത്തതിനാൽ, ഡിജിറ്റൽ അസറ്റുകൾ ട്രേഡ് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളാണ്. അതുകൊണ്ടാണ് സ്വീകാര്യവും വിശ്വസനീയവുമായ ഒരു എക്സ്ചേഞ്ച് തെരഞ്ഞെടുക്കേണ്ടത് അനിവാര്യമായിരിക്കുന്നത്. വിപുലമായ ഉപയോക്തൃ അടിത്തറയുള്ള WazirX, ട്രേഡിംഗിനോ ഹോൾഡിംഗിനോ വേണ്ടി സ്വന്തം യൂട്ടിലിറ്റി ടോക്കണായ WRX ടോക്കൺ ഉൾപ്പെടെ അനവധി ക്രിപ്‌റ്റോകറൻസികൾ ലഭ്യമാക്കുന്നു. WazirX എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആയിരിക്കുന്നത് എന്ന കാര്യത്തിൽ സംശയത്തിന് ഇടമില്ല, കാരണം അത് പ്രീമിയം സുരക്ഷ, മിന്നൽ വേഗത്തിലുള്ള ഇടപാടുകൾ, അനായാസവും വേഗത്തിലുള്ളതുമായ KYC നടപടിക്രമങ്ങൾ, പല പ്ലാറ്റ്‌ഫോമുകളിൽ ഉടനീളമുള്ള ആക്സസ് എന്നിവ സാധ്യമാക്കുന്നു.

WazirX-ൽ നിന്ന് ഇന്ത്യയിൽ Dogecoin വാങ്ങാൻ, ആദ്യം WazirX ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ വെബ് പ്ലാറ്റ്‌ഫോമിൽ അത് ആക്‌സസ് ചെയ്യുക. തുടർന്ന്, നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ KYC നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്ട്രേഷൻ പരിശോധിച്ചുറപ്പാക്കും. അടുത്തതായി, നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഫണ്ടുകൾ നിക്ഷേപിക്കണം. ഇത്രയും ചെയ്തുകഴിഞ്ഞാൽ, ഇന്ത്യയിലെ ഏറ്റവും പുതിയ Dogecoin വില  പരിശോധിക്കാനും അതനുസരിച്ച് വാങ്ങുകയോ വിൽക്കുകയോ ചെയ്യാനും വേണ്ടി നിങ്ങൾക്ക് WazirX എക്സ്ചേഞ്ച് സന്ദർശിക്കാവുന്നതാണ്. ഇന്ത്യയിൽ ഡോജ്കോയിൻ വാങ്ങാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply